തന്റെ കരിയറില്‍ ആദ്യ 100 കോടി ക്ലബ്ബ് കളക്ഷന്‍ എന്ന സ്വപ്നനേട്ടത്തിലേയ്ക്കെത്താന് ലക്കി ഭാസ്കര്‍ എന്ന തെലുങ്ക് ചിത്രത്തിലൂടെ ദുല്‍ഖര്‍ സല്മാന് ഒരുങ്ങുന്നു. ദീപാവലി റിലീസായിട്ടാണ് ചിത്രം തീയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിയത്. വ്യാഴാഴ്ചവരെയുള്ള കണക്കുകള്‍ പ്രകാരം 100 കോടിയിലേയ്ക്ക് എത്താന്‍ ചിത്രത്തിന് 26 കോടി വേണ്ടിയിരുന്നു. രണ്ടാം വാരാന്ത്യം ചിത്രം വന്‍ കളക്ഷന്‍ നേടിയതോടെയാണ് ചിത്രം 100 കോടി ഉറപ്പിച്ചത്.
പതിനൊന്ന് ദിവസംകൊണ്ട് ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 96.8 കോടിയാണ് നേടിയിരിക്കുന്നത്. 100 കോടി കടക്കാന്‍ ഇനി വേണ്ടത് 3.2 കോടി മാത്രം. ഇ്നോ നാളെയോ ചിത്രം ഈ നേട്ടം സ്വന്തമാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 75 ഷോകളുമായി റിലീസ് ചെയ്ത തമിഴ്നാട്ടില്‍ രണ്ടാം വാരത്തില്‍ ഷോകളുടെ എണ്ണം 1200 ആയി വര്‍ദ്ധിച്ചു. കേരളത്തിലും മികച്ച പ്രദര്‍ശന വിജയമാണ് ചിത്രം കൈവരിച്ചത്. യുഎസ് അടക്കമുള്ള വിദേശമാര്ക്കറ്റുകളിലും അങ്ങനെതന്നെ. യുഎസില്‍ ഒരു മില്യണ്‍ ഡോളര്‍ കളക്ഷന്‍ എന്ന നാഴികക്കല്ല് വെള്ളിയാഴ്ച ചിത്രം പിന്നിട്ടിരുന്നു.
Recent Comments