ഏറെ പ്രതീക്ഷയോടെ ആരാധകര്‍ കാത്തിരിക്കുന്ന ഡിക്യു ചിത്രം ‘കിംഗ് ഓഫ് കൊത്ത’ നാളെ തീയേറ്ററുകളില്‍ റിലീസ് ചെയ്യുകയാണ്. KOK എന്ന ചെല്ലപ്പേരിലും ഈ ചിത്രത്തെ അണിയറ പ്രവര്‍ത്തകര്‍ അഭിസംബോധന ചെയ്യുന്നു. പ്രശസ്ത സംവിധായകന് ജോഷിയുടെ മകന് അഭിലാഷ് ജോഷി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രംകൂടിയാണ് കിംഗ് ഓഫ് കൊത്ത. വേഫേറര്‍ ഫിലിംസും സീ സ്റ്റുഡിയോസും സംയുക്തമായി നിര്‍മ്മിച്ച ചിത്രത്തിന്റെ കഥ എഴുതിയിരിക്കുന്നത് അഭിലാഷ് എന്‍. ചന്ദ്രനാണ്.
മുഴുനീള ആക്ഷന്‍ ത്രില്ലര്‍ ചിത്രമായി എത്തുന്ന കിംഗ് ഓഫ് കൊത്ത ഇതിനോടകം തന്നെ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നു എന്നാണ് പല പ്രൊമോഷന് വേദികളില്‍ നിന്നും കാണാന്‍ കഴിയുന്നത്. കൊത്ത എന്ന പ്രദേശത്തിന്റെ മുഴുവന്‍ നിയന്ത്രണം ഉള്ള രാജു എന്ന കേന്ദ്രകഥാപാത്രത്തെയാണ് ദുല്‍ഖര്‍ സല്മാന് അവതരിപ്പിക്കുന്നത് ഐശ്വര്യലക്ഷ്മിയാണ് നായികയായി എത്തുന്നത്.
ചിത്രം റിലീസ് ചെയ്യുന്നതിന് മുന്നോടിയായി അണിയറ പ്രവര്‍ത്തകര്‍ ആരാധകര്‍ക്കായി സമ്മാനിച്ചത് വെറും നാല്പത്തഞ്ച് സെക്കന്റ് ദൈര്‍ഘ്യം ഉള്ള കലാപക്കാരന്‍ എന്ന ഗാനത്തിന്റെ രംഗങ്ങളായിരുന്നു. ടീസറായി എത്തിയ 45 സെക്കന്റ് നീളമുള്ള വീഡിയോ ഇറങ്ങിയ അന്ന് മുതല്‍ ഹിറ്റ്ലിസ്റ്റില് ഇടം നേടിക്കഴിഞ്ഞു. ആ ഗാനം തീയേറ്ററുകള്‍ ഇളക്കി മറിക്കും എന്നതിന് ഒരു സംശയവുമില്ല.
കൊത്തയുടെ രാജാവ് ഇപ്പോഴേ ജനഹൃദയങ്ങള്‍ കീഴടക്കി ഇരിക്കുന്നു എന്ന് നിസ്സംശയം പറയാം. ശേഷം സ്ക്രീനില്‍. കാത്തിരിക്കുക, രാജാവിന്റെ വരവിനായി.
Recent Comments