റോഷന് ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗിനായി ദുര്ഖല് സല്മാന് കൊല്ലത്തെത്തുന്നു. ഫെബ്രുവരി 3 നാണ് ഷൂട്ടിംഗ്. ദുല്‍ഖര്‍ രണ്ടിനെത്തും. റാവിസ് ഹോട്ടലിലാണ് താമസം.
കൊട്ടിയത്തിനടുത്തുള്ള ആലുംമൂട്ടിലാണ് ലൊക്കേഷന്‍. ആറ് ദിസത്തെ ഷൂട്ടിംഗ് ഉണ്ടാവും. മനോജ് കെ. ജയനും ഈ ഷെഡ്യൂളില്‍ ദുല്‍ഖറിനോടൊപ്പം ചേരുമെന്നറിയുന്നു. തുടര്‍ന്ന് തിരുവനന്തപുരത്തേയ്ക്ക് ഷിഫ്റ്റ് ചെയ്യും. അവിടെ 40 ദിവസത്തെ ഷൂട്ടാണ് പ്ലാന്‍ ചെയ്യുന്നത്. അതിനുശേഷം കൊല്ലത്തേയ്ക്കുതന്നെ തിരിച്ചുവരും. മണ്ട്രോതുരുത്തിലും ചിറ്റുമലയിലുമായിട്ടാണ് പിന്നീടുള്ള ഷൂട്ട്.
റോഷന് ആന്‍ഡ്രൂസ് ആദ്യമായിട്ടാണ് ദുല്‍ഖറിനെ നായകനാക്കി ഒരു സിനിമ സംവിധാനം ചെയ്യുന്നത്. ഇതില്‍ ഒരു പോലീസ് ഓഫീസറുടെ വേഷമാണ് ദുല്‍ഖറിന്. സഞ്ജയ് ബോബി റോഷനുവേണ്ടി കഥയും തിരക്കഥയും സംഭാഷണവും രചിക്കുന്നു.
അസ്ലമാണ് ഛായാഗ്രാഹകന്‍. സിറിള്‍ കുരുവിള കലാസംവിധായകനാകുന്ന ചിത്രത്തിന്റെ പ്രൊഡക്ഷന്‍ കണ്ട്രോളര് സിദ്ധു പനയ്ക്കലാണ്. പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് സേതു അടൂര്‍.
വേഫാററിന്റെ ബാനറില്‍ ദുല്‍ഖര്‍ സല്‍മാനാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്.
Recent Comments