മികച്ച ചലച്ചിത്രങ്ങള്‍ പ്രേക്ഷകര്‍ക്ക് സമ്മാനിച്ചുക്കൊണ്ടിരിക്കുന്ന ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസ് കലാകാരന്മാര്ക്കായി കമ്മ്യൂണിറ്റി ഫോര്‍ ഹാപ്പിനെസ്സ് രൂപീകരിച്ചു. ദുല്‍ഖര്‍ സല്മാന് ഫാമിലി അഥവാ DQF എന്നാണ് ഈ കമ്മ്യൂണിറ്റിക്ക് പേര് നല്‍കിയിരിക്കുന്നത്.
ഇന്നലെ കൊച്ചിയില്‍ വെച്ചു നടന്ന കമ്മ്യൂണിറ്റിയുടെ ഔദ്യോഗിക ചടങ്ങില്‍ സണ്ണി വെയ്ന്‍, സാനിയ ഇയ്യപ്പന്‍, ബ്ലെസ്ലി, വിനി വിശ്വലാല്‍, സോഹന്‍ സീനുലാല്‍, നിത്യ മാമന്, രാജേഷ് കേശവ്, ബാദുഷ, ഹാരിസ് ദേശം, ഹൈദരാലി, കൈലാസ് മേനോന്, നിനിഷ്, സുലൈമാന്‍ കക്കാടന്‍, നിവി, ലിയോ, ബംഗ്ലാന്‍, റോണി, അനൂപ്, ആര്.കെ. രാഗേഷ്, ദേവിക, എ.എം സിദ്ധിഖ്, ബോബി, വിനി, കിച്ചി ടെല്ലസ്, ജോമോന്, അജിത്, സുനീഷ് തുടങ്ങി ഇരുപത്തിയഞ്ചിലേറെ പേര്‍ക്ക് കമ്മ്യൂണിറ്റിയില്‍ അംഗത്വം നല്‍കുകയും ചെയ്തു. പതിനായിരം കലാകാരന്മാര്ക്ക് മാത്രമേ ഇതില്‍ അംഗത്വം ലഭിക്കുകയുള്ളൂ.
തങ്ങളുടെ കഴിവ് തെളിയിക്കാന്‍ സാദ്ധ്യമായ ഒരു വേദി ലഭിക്കാത്ത കലാകാരന്മാര്ക്ക് അവസരം നല്‍കുകയെന്നതാണ് ഡി.ക്യു.എഫിന്റെ ലക്ഷ്യം. ഇതോടനുബന്ധിച്ച് ഭിന്നശേഷിയുള്ള കുട്ടികളുടെ ബുദ്ധിവികാസത്തിനായി ഇമ്ത്യാസ് വികസിപ്പിച്ചെടുത്ത ഫിംഗര്‍ ഡാന്‍സ് എന്ന എക്സര്‍സൈസ് കേരളത്തിലുടനീളമുള്ള സ്പെഷ്യല്‍ സ്കൂള്‍ അധ്യാപകര്‍ക്ക് പരിശീലനം നല്കുന്ന പദ്ധതിയും ആരംഭിച്ചു കഴിഞ്ഞു.
കൂടാതെ ഈ കമ്മ്യൂണിറ്റിയുടെ ഭാഗമായി ചിരി സദസ്സുകള്‍ ആരംഭിക്കുവാനും അതുവഴി മനസ്സ് നിറഞ്ഞ് പൊട്ടിച്ചിരിക്കാനുമുള്ള ഒരു വേദി ഒരുക്കുവാനുമാണ് ഉദ്ദേശിക്കുന്നത്. ഇതിന് പുറമേ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കും കമ്മ്യൂണിറ്റി പ്രാധാന്യം കൊടുക്കുന്നുണ്ട്. കലാപരമായി പെര്‍ഫോമന്‍സ് ചെയ്യുക, ചിരിപ്പിക്കുക എന്നിവയാണ് കമ്മ്യൂണിറ്റിയില്‍ അംഗത്വം ലഭിക്കുവാനുള്ള മാനദണ്ഡങ്ങള്‍. കലാകാരന്മാര്ക്ക് മാത്രമാണ് അംഗത്വം നല്‍കുന്നത്. ടോമി ഇമ്മട്ടിയാണ് ചീഫ് കോര്‍ഡിനേറ്റര്‍.
Recent Comments