ദുല്‍ഖര്‍ സല്മാന് ശരിക്കും തെലുങ്കിലെ സൂപ്പര്‍താരമായി മാറിക്കഴിഞ്ഞെന്ന് സംയവിധായകന് നാഗ് അശ്വിന്. താരത്തിന്റെ ചിത്രമായ ലക്കി ഭാസ്കറിന്റെ വിജയാഘോഷവേദിയിലാണ് നാഗ് അശ്വിന്റെ പരാമര്‍ശം.
നാഗ് അശ്വിന്റെ വാക്കുകള്‍: ‘മഹാനടിയുടെ കഥ പറയാനായി ഞാന്‍ ചെന്നൈയില്‍ പോയപ്പോള്‍, ഭാഷാ പ്രശ്നം കാരണം തനിക്ക് തെലുങ്ക് സിനിമ ചെയ്യാന്‍ കഴിയില്ലെന്ന് പറഞ്ഞൊഴിഞ്ഞ നടനാണ് ദുര്‍ഖര്‍. എങ്ങനെ ഞന്‍ ആ ഭാഷ സംസാരിക്കും? തെലുങ്ക് പ്രേക്ഷകര്‍ എന്നെ കാണുമോ, ഇഷ്ടപ്പെടുമോ? എനിക്ക് ഇത് ചെയ്യാന്‍ പറ്റുമെന്ന് തോന്നുന്നില്ല എന്നൊക്കെ പറഞ്ഞ വ്യക്തായിരുന്നു അദ്ദേഹം. അവിടെനിന്ന് വര്‍ത്തമാനകാലത്തിലേയ്ക്ക് ഒരു കട്ട്. എനിക്ക് മുന്പില് വിജയങ്ങളുടെ ഹാട്രിക് നേടി ശരിക്കും തെലുങ്കിലെ ഒരു സൂപ്പര്‍താരമായി നില്‍ക്കുകയാണ് അദ്ദേഹം. എനിക്ക് അതില്‍ ഒരുപാട് സന്തോഷമുണ്ട്.’
🗣️ Nag Ashwin : “When i went to Chennai to narrate Mahanati, he said he can’t do a telugu film because of the language problem and that he doesn’t think he can do that role. After 6 years, I’m here to celebrate his hatrick blockbuster in Telugu”#DulquerSalmaan #LuckyBaskhar pic.twitter.com/RJ7Fqw0mYU
— Logaanz (@reallogan007) November 3, 2024
താരത്തെ ആദ്യമായി തെലുങ്കില്‍ അവതരിപ്പിച്ചത് നാഗ് അശ്വിനായിരുന്നു. മഹാനടിയിലെ ദുല്‍ഖറിന്റെ അഭിനയം പ്രേക്ഷകശ്രദ്ധയും നിരൂപകപ്രശംസയും ഒരുപോലെ നേടി. മഹാനടിയിലൂടെ തെലുങ്കില്‍ അരങ്ങേറ്റം കുറിച്ച ദുല്‍ഖര്‍ ആരെയും അത്ഭുതപ്പെടുത്തുന്ന വിജയമാണ് പിന്നീട് നേടിയത്. തെലുങ്കില്‍ ദുല്‍ഖറിന്റേതായി ഇറങ്ങിയ മൂന്ന് ചിത്രങ്ങളും സൂപ്പര്‍ഹിറ്റായി. സീതാരാമം, കല്കി എന്നിവയുടെ വമ്പന്‍ വിജയങ്ങളുടെ തുടര്‍ച്ചയായെത്തിയ ലക്കി ഭാസ്കറും 50 കോടി ക്ലബ്ബില്‍ ഇടം പിടിച്ചുകഴിഞ്ഞു. മറ്റൊരു മലയാളി താരത്തിനും അവകാശപ്പെടാന്‍ കഴിയാത്ത നേട്ടമാണ് ദുല്‍ഖര്‍ തെലുങ്കില്‍ നേടിയെടുത്തിരിക്കുന്നത്.
Recent Comments