ദുല്‍ക്കര്‍ സല്‍മാനെ നായകനാക്കി നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്നു. ആര്‍ഡിഎക്സ് എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. ചിത്രത്തിന്റെ ടൈറ്റില്‍ അനൗണ്‍സ്മെന്റ് നാളെ നടക്കും. ജേക്സ് ബിജോയ് സംഗീതവും ജിംഷി ഖാലിദ് ഛായാഗ്രഹണവും നിര്‍വഹിക്കുന്നു.
സജീര്‍ ബാബ, ഇസ്മായില്‍ അബൂബക്കര്‍, ബിലാല്‍ മൊയ്തു എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥയും ആദര്‍ശ് സുകുമാരനും ഷഹബാസ് റഷീദുമാണ് സംഭാഷണവും ഒരുക്കുന്നു. എഡിറ്റിങ് ചമ്മന്‍ ചാക്കോ, പ്രൊഡക്ഷന്‍ ഡിസൈനര്‍ അജയന് ചാലിശ്ശേരി, മേക്കപ്പ് റോണക്സ് സേവ്യര്‍, കോസ്റ്റ്യൂം മഷര്‍ ഹംസ, പ്രൊഡക്ഷന്‍ കണ്ട്രോളര് ദീപക് പരമേശ്വരന്, അസോസിയേറ്റ് ഡയറക്ടര്‍ രോഹിത് ചന്ദ്രശേഖര്‍, ഗാനരചന മനു മഞ്ജിത്ത്, വിനായക് ശശികുമാര്‍, VFX തൗഫീഖ് എഗ്വൈറ്റ്, പോസ്റ്റര്‍ ഡിസൈന്‍ ടെന്‍ പോയിന്റ്, സൗണ്ട് ഡിസൈന്‍ സിങ്ക് സിനിമ, സൗണ്ട് മിക്സ് കണ്ണന് ഗണപത്, സ്റ്റില്‍സ് എസ്.ബി.കെ.
Recent Comments