കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അറസ്റ്റിലായ ഇന്ത്യന്‍ റവന്യൂ സര്‍വീസ് ഉദ്യോഗസ്ഥന് സച്ചിന് സാവന്തില്‍ നിന്ന് നടി നവ്യാ നായര്‍ ആഭരണങ്ങള്‍ കൈപ്പറ്റിയതായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടെത്തി.
സുഹൃത്തെന്ന നിലയിലാണ് സമ്മാനങ്ങള്‍ സ്വീകരിച്ചതെന്ന് നവ്യാ നായര്‍ പറഞ്ഞു. ഉദ്യോഗസ്ഥനുമായി മറ്റ് ഇടപാടുകളില്‍ ഏര്‍പ്പെട്ടിട്ടില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. സച്ചിന് കൊച്ചിയില്‍ നവ്യയെ സന്ദര്‍ശിച്ചതായി ഇഡി സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നു.
കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ട് ലഖ്നൗവിലെ മുന്‍ കസ്റ്റംസ് അഡീഷണല്‍ കമ്മീഷണര്‍ സച്ചിന് സാവന്തിനെ ജൂണില്‍ ഇഡി അറസ്റ്റ് ചെയ്തിരുന്നു. മുംബൈയിലെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഡെപ്യൂട്ടി ഡയറക്ടറായിരിക്കെ സച്ചിന് സാവന്ത് തന്റെ നിയമപരമായ വരുമാന സ്രോതസ്സുകള്‍ക്ക് ആനുപാതികമല്ലാത്ത സ്വത്ത് സമ്പാദിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. ബിനാമി സ്വത്തുക്കളും ഇയാളുടെ ഓഹരികളുള്ള സ്ഥാപനങ്ങളും അന്വേഷണത്തില്‍ കണ്ടെത്തി. ഇയാളുടെ പേരില്‍ 1.25 കോടി രൂപയുടെ ബാങ്ക് നിക്ഷേപമുണ്ടെന്നും അവയില്‍ കൃത്യമായ സ്രോതസ്സ് ഇല്ലെന്നും ഇഡി ആരോപിച്ചു.
നവ്യാ നായരുടെ വാട്സ്ആപ്പ് ചാറ്റുകള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് നവ്യാ നായരുമായി സൗഹൃദം സ്ഥാപിച്ചതെന്ന് ഏജന്‍സി കണ്ടെത്തി.
സച്ചിന് സാവന്തിനെ ഒരേ റസിഡന്‍ഷ്യല്‍ സൊസൈറ്റിയിലെ താമസക്കാരനായി അറിയാമെന്ന് നവ്യാ നായരുടെ കുടുംബം പറഞ്ഞു. പലതവണ ഗുരുവായൂര്‍ ക്ഷേത്രദര്‍ശനം നടത്താന്‍ നവ്യ സൗകര്യമൊരുക്കി. പിറന്നാള്‍ ദിനത്തില്‍ നവ്യയുടെ മകന് സച്ചിന് സമ്മാനങ്ങള്‍ നല്‍കിയിരുന്നു. എന്നാല്‍, നവ്യയ്ക്ക് സമ്മാനങ്ങളൊന്നും നല്‍കിയില്ലെന്നും എല്ലാ വിവരങ്ങളും ഇഡിയെ അറിയിച്ചിട്ടുണ്ടെന്നും കുടുംബം പറഞ്ഞു.
Recent Comments