ഇഡി കേരളത്തില്‍ കള്ളപ്പണ ഇടപാടുകള്‍ നടത്തുവര്ക്കുനേരെ വല വിരിക്കുന്നു. കള്ളപ്പണവുമായി ബന്ധപ്പെട്ട പുതിയ വാര്‍ത്ത ഇപ്രകാരമാണ്. എറണാകുളം നഗരത്തിലെ യൂസഡ് കാര്‍ ഷോറൂമായ റോയല്‍ ഡ്രൈവില്‍ കള്ളപണ ഇടപാട് നടന്നതായി കണ്ടെത്തല്‍. കഴിഞ്ഞ രണ്ടു ദിവസം ഇഡിയും ആദായ നികുതിവകുപ്പും നടത്തിയ പരിശോധനയിലാണ് കണ്ടെത്തല്‍. വാങ്ങുകയും വില്‍ക്കുകയും ചെയ്യുന്ന ആഡംബര കാറുകളുടെ വില കുറച്ച് കാണിക്കുകയും പിന്നീട് ഈ തുക പണമായി കൈപറ്റിയതായും കണ്ടെത്തി. ഇന്ത്യന്‍ ക്രിക്കറ്റ് താരവും മലയാള സിനിമാ താരങ്ങളും ഇത്തരത്തില്‍ തട്ടിപ്പിന് കൂട്ട് നിന്നു. ഇവര്‍ക്കെല്ലാം ഇഡിയും ആദായനികുതി വകുപ്പും നോട്ടീസയയ്ക്കും.
കോഴിക്കോടുള്ള യൂസഡ് കാര്‍ ഷോറൂമില്‍ ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡില്‍ 102 കോടി രൂപയുടെ കള്ളപ്പണ ഇടപാട് കണ്ടെത്തി. മലപ്പുറം സ്വദേശി മുജീബ് റഹ്മാന്റെ ഉടമസ്ഥതയിലുള്ള റോയല്‍ ഡ്രൈവ് എന്ന കമ്പനിയില്‍ ആദായനികുതി വകുപ്പ് കോഴിക്കോട് ഡിവിഷനിലെ അന്വേഷണ വിഭാഗമാണ് തട്ടിപ്പ് കണ്ടെത്തിയത്.
Recent Comments