അനശ്വര ഗായകന് ഇടവ ബഷീറിന് അനുസ്മരണഗാനം ഒരുക്കുകയാണ് അദ്ദേഹത്തിന്റെ ശിഷ്യനും എം.എസ്. ബാബുരാജ് മ്യൂസിക്കല്‍ ഫൗണ്ടേഷന്റെ സെക്രട്ടറിയുമായ എം.കെ. രാജഭദ്രന്‍. രാജഭദ്രനോടൊപ്പം നിഥില കൃഷ്ണയും ചേര്‍ന്ന് ആലപിച്ചിരിക്കുന്ന ഗാനം പ്രകാശനം ചെയ്യുന്നത് ചലച്ചിത്ര പിന്നണി ഗായകന് കെ.ജി. മാര്‍ക്കോസാണ്. സെപ്തംബര്‍ 19 തിങ്കളാഴ്ച വൈകുന്നേരം 5 മണിക്ക് കൊല്ലം സോപാനം ആഡിറ്റോയത്തിത്തില്വച്ചാണ് ചടങ്ങ്. ലേഖാ പരവൂര്‍ എഴുതിയ വരികള്‍ക്ക് ഈണം പകര്‍ന്നിരിക്കുന്നത് കൊല്ലം ജയചന്ദ്രനാണ്. സര്ഗ്ഗനാദം എന്ന് പേരിട്ടിരിക്കുന്ന ഈ പരിപാടിയില്‍ മുഖ്യാതിഥികളായി കൊല്ലം മേയര്‍ പ്രസന്ന ഏണസ്റ്റും എം.എല്‍.എമാരായ എം. നൗഷാദും ഡോ. സുജിത് വിജയന്‍പിള്ളയും പങ്കെടുക്കും. പരിപാടിയോടനുബന്ധിച്ച് കെ.ജി. മാര്‍ക്കോസ് നയിക്കുന്ന ഗാനമേളയും ഉണ്ടായിരിക്കുന്നതാണ്.
എം.എസ് ബാബുരാജ് മ്യൂസിക്കല്‍ ഫൗണ്ടേഷനും ഗാനമേള ഗായകരുടെ സംഘടനയായ SAA KERALA യും ഇടവ ബഷീറിന്റെ സൂഹൃത്തുക്കളും ചേര്‍ന്നാണ് സര്ഗ്ഗനാദം സംഘടിപ്പിക്കുന്നത്.
Recent Comments