മലബാറിലെ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി പരിഹരിക്കുവാന്‍ ശ്രമം. ശക്തമായ പ്രതിഷേധമാണ് ഇതിനു കാരണം. ഭരണ ക്ഷിയുടെ വിദ്യാര്‍ത്ഥി സംഘടനയായ എസ്എഫ്ഐ പോലും പ്രതിഷേധവുമായി രംഗത്ത് എത്തിയിരുന്നു. താത്ക്കാലിക ബാച്ചുകള്‍ അനുവദിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി നിയമസഭയില്‍ പറഞ്ഞു. മലപ്പുറത്ത് 120 അധിക ബാച്ചുകളും കാസര്‍കോട്ട് 18 ബാച്ചുകളും പുതിയതായി അനുവദിക്കുമെന്നാണ് അദ്ദേഹം ഉറപ്പു നല്‍കിയത്.
താല്‍ക്കാലിക ബാച്ചുകള്‍ അനുവദിച്ചതിലൂടെ 14 കോടി രൂപയുടെ അധികബാധ്യതയാണ് സര്‍ക്കാരിന് ഉണ്ടായിട്ടുള്ളതെന്നും വിദ്യാഭ്യാസ മന്ത്രി നിയമ സഭയെ അറിയിച്ചു.മലപ്പുറം ജില്ലയില്‍ ഹ്യുമാനിറ്റിസിലും കോമേഴ്സിലുമാണ് പുതിയ ബാച്ചുകള്‍. ഹ്യുമാനിറ്റിസ് ബാച്ചില്‍ അമ്പത്തിയൊമ്പതും കോമേഴ്സില്‍ അറുപത്തിയൊന്നും ബാച്ചുകളാണ് അനുവദിച്ചിരിക്കുന്നത്. ഒരു സയന്‍സ് ബാച്ചും നാല് ഹ്യുമാനിറ്റിസ് ബാച്ചും പതിമൂന്ന് കൊമേഴ്സ് ബാച്ചുകളുമാണ് കാസര്‍കോട് ജില്ലയില്‍ അനുവദിച്ചിരിക്കുന്നത്.
ഒന്നാം വര്‍ഷം പ്രവേശനത്തിന്റെ മുഖ്യഘട്ട അലോട്ട്മെന്റുകള്‍ പൂര്‍ത്തീകരിച്ച് കഴിഞ്ഞപ്പോള്‍ സംസ്ഥാനത്ത് മലപ്പുറം, കാസര്‍കോട് ജില്ലകളില്‍ പ്ലസ് വണ്‍ സീറ്റുകളുടെ കുറവുണ്ടെന്ന് കണ്ടെത്തിയിരുന്നു. കൂടാതെ, മലപ്പുറം ജില്ലയില്‍ കുറവുള്ള സീറ്റുകളുടെ എണ്ണം പരിശോധിച്ച് താത്ക്കാലിക അഡിഷണല്‍ ബാച്ചുകള്‍ അനുവദിക്കുന്നത് സംബന്ധിച്ച് റിപ്പോര്‍ട്ട് ഹയര്‍സെക്കന്‍ഡറി വിഭാഗം അക്കാദമിക് ജോയിന്റ് ഡയറക്ടര്‍, മലപ്പുറം റീജിയണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ എന്നിവര്‍ സമര്‍പ്പിച്ചിരുന്നു. കാസര്‍കോട് ജില്ലയിലെ സ്ഥിതി കണ്ണൂര്‍ വിദ്യാഭ്യാസ ഉപമേധാവിയും റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയുണ്ടായി .അതേസമയം, മലപ്പുറം, കാസര്‍ഗോഡ് ജില്ലകളില്‍ മാത്രമുള്ള താല്‍ക്കാലിക ബാച്ചുകള്‍ കൊണ്ട് പ്രശ്നപരിഹാരം ആകുന്നില്ലെന്ന് പ്രതിപക്ഷ ഉപ നേതാവ് പികെ കുഞ്ഞാലിക്കുട്ടി സഭയില്‍ പറഞ്ഞു.
Recent Comments