ഗോട്ട് എന്ന സിനിമയുടെ വൻ വിജയത്തിനു പിന്നാലെ നടൻ വിജയ് യുടെ രാഷ്ട്രീയ പാർട്ടിയായ തമിഴക വെട്രി കഴകത്തിന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റെ അംഗീകാരം ലഭിച്ചതായി താരം അറിയിച്ചു. ഫെബ്രുവരി 2നായിരുന്നു പാർട്ടിയുടെ അംഗീകാരത്തിനായി തിരഞ്ഞെടുപ്പ് കമ്മിഷന് അപേക്ഷ സമർപ്പിച്ചത്. അപേക്ഷ നൽകി എഴ് മാസത്തിന് ശേഷമാണ് അംഗീകാരം ലഭിച്ചത്. നിയമപരമായ പരിശോധനകൾക്കെല്ലാം ശേഷമാണ് അംഗീകാരം നൽകിയതെന്ന് വിജയ് പ്രതികരിച്ചു.രാഷ്ട്രീയത്തിൽ പ്രവേശിക്കുന്ന വിജയുടെ അവസാനത്തെ ചിത്രമായിരിക്കാം ഗോട്ട് .മൂന്നു ദിവസങ്ങൾകൊണ്ട് നൂറു കോടി ക്ലബിലാണ് ഈ സിനിമ പ്രവേശിച്ചത്.
‘ഞങ്ങളുടെ ആദ്യ വാതിൽ തുറന്നു’. പാർട്ടിക്ക് അംഗീകാരം ലഭിച്ചതിൽ പ്രതികരിച്ചുകൊണ്ട് വിജയ് പറഞ്ഞു. ഇനി തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങുകയാണെന്നും വിജയ് പറഞ്ഞു. പാർട്ടിയുടെ ആദ്യ സമ്മേളനം ഉടൻ പ്രഖ്യാപിച്ചേക്കുമെന്നാണ് വിവരം.
രണ്ടാഴ്ച മുമ്പാണ് ചുവപ്പ് മഞ്ഞ നിറത്തിൽ ആനകളുടെചിത്രം ആലേഖനം ചെയ്ത പാർട്ടിയുടെ ഔദ്യോഗിക പതാക വിജയ് പുറത്തിറക്കിയത്. 2026 ലെ തമിഴ്നാട് നിയമ സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് പാർട്ടിയുടെ പ്രവർത്തനം എന്നാണ് വിവരം.വിജയ് യുടെ രാഷ്ട്രീയ പ്രവേശത്തോടെ തമിഴ്നാട് രാഷ്ട്രീയം കലങ്ങി മറിയുമെന്നാണ് സൂചന.
Recent Comments