യു കമ്പനിയും കണ്ടാ ഫിലിംസിന്റെയും ബാനറില്‍ കെടി രാജീവ്, കെ ശ്രീവര്‍മ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ച് കൃഷ്ണജിത് എസ്. വിജയന് സംവിധാനം ചെയ്യുന്ന ‘രണ്ടാംമുഖം’ എന്ന മലയാള ചലച്ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ ഇറങ്ങി. മലയാള സിനിമയിലെ മുപ്പതോളം താരങ്ങളും സാങ്കേതിക പ്രവര്‍ത്തകരും അവരുടെ ഫേസ്ബുക് പേജിലൂടെയാണ് പോസ്റ്റര്‍ റിലീസ് ചെയ്തത്.
ചിത്രീകരണം പൂര്‍ത്തിയായി റിലീസിനൊരുങ്ങുന്ന ‘രണ്ടാംമുഖം’ കറ തീര്‍ന്ന ഒരു ഇമോഷണല്‍ ത്രില്ലറാണ്. മണികണ്ഠന് ആചാരി, മറീന മൈക്കിള്‍, അഞ്ജലി നായര്‍, കൃഷ്ണജിത് എസ്. വിജയന്, ബീറ്റോ ഡേവിസ്, നന്ദന് ഉണ്ണി, റിയാസ് എം.ടി., വിനോദ് തോമസ്, കോട്ടയം സോമരാജ്, പരസ്പരം പ്രദീപ്, സൂഫി സുധീര്‍, കെ ടി രാജീവ്, അമൃത് രാജീവ്, ജീജ സുരേന്ദ്രന്, രേവതി, ശാരി തുടങ്ങിയവരാണ് അഭിനേതാക്കള്‍.
കെ. ശ്രീ വര്‍മ്മ കഥ, തിരക്കഥ, സംഭാഷണം നിര്‍വഹിച്ച ചിത്രത്തില്‍ അജയ് പി. പോള്‍, ഹുസൈന് അബ്ദുല്‍ ശുകൂര്‍ എന്നിവര്‍ കാമറ കൈകാര്യം ചെയ്തിരിക്കുന്നു. എഡിറ്റിംഗ് ഹരി മോഹന്‍ദാസ്. സംഗീതം രാജേഷ് ബാബു കെ. ശൂരനാട്. ഗാനരചന ബാപ്പു വാവാട്, നിഷാന്ത് കോടമന, ഡോ. പിഎന്‍ രാജേഷ് കുമാര്‍. ആലാപനം നജീം അര്‍ഷാദ്, മിഥുന് ജയരാജ്, ഐശ്വര്യ കല്യാണി, ചന്ദന, വേദ അഭിലാഷ്. മേക്കപ്പ് അനൂപ് സാബു. ആര്‍ട്ട് ശ്രീജിത്ത് ശ്രീധര്‍. കോസ്റ്റിയൂംഡിസൈനര്‍ ആദിത്യ നാണു. പ്രൊഡക്ഷന്‍ ഡിസൈനര്‍ ഷിബിന്‍ സയ്ദ്, പ്രൊഡക്ഷന്‍ കണ്ട്രോളര് വിനോദ് പറവൂര്‍ ,പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് സഹദ് നടേമ്മല്‍. സ്റ്റുഡിയോ കെ സ്റ്റുഡിയോസ് കൊച്ചി.സ്റ്റീല്‍സ് വിഷ്ണു രഘു, ഡിസൈന്‍ യെല്ലോ ടൂത്.
കോട്ടയം, ആലപ്പുഴ, അര്‍ത്തുങ്കല്‍ എന്നിവിടങ്ങളിലായി പൂര്‍ത്തിയായ രണ്ടാംമുഖം സമൂഹത്തിലെ താഴേക്കിടയിലെ ജനവിഭാഗങ്ങളുടെ സാമൂഹിക വിഷയങ്ങള്‍ സംസാരിക്കുന്നു. റിയലിസ്റ്റിക് ചിത്രമായ ഫ്ളാറ്റ് നമ്പര്‍ 4ബി യുടെ സംവിധായകനാണ് ഈ ചിത്രവും ഒരുക്കിയിരിക്കുന്നത്. പിആര്‍ഒ എം.കെ. ഷെജിന്‍ ആലപ്പുഴ.
Recent Comments