മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്ത എമ്പുരാന് മാര്‍ച്ച് 27 ന് ആണ് ആഗോള റിലീസായി എത്തുന്നത്. ശ്രീ ഗോകുലം മൂവീസ്, ആശീര്‍വാദ് സിനിമാസ്, ലൈക്ക പ്രൊഡക്ഷന്‍സ് എന്നിവയുടെ ബാനറില്‍ ഗോകുലം ഗോപാലന്, ആന്റണി പെരുമ്പാവൂര്‍,സുഭാസ്കരന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഇപ്പോഴിതാ, ഈ ചിത്രത്തിന്റെ നിര്‍മ്മാണ പങ്കാളിയായി എത്തിയതില്‍ ഉള്ള സന്തോഷവും അതിനുള്ള കാരണവും മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരിക്കുകയാണ് നിര്‍മ്മാതാക്കളില്‍ ഒരാളായ ശ്രീ ഗോകുലം ഗോപാലന്.
‘മലയാള സിനിമയിലെ ഏറ്റവും മികച്ച ചിത്രങ്ങളില്‍ ഒന്നാണ് ഇതെന്നും, അത്ര മനോഹരമായാണ് പൃഥ്വിരാജ് ഇത് ഒരുക്കിയിരിക്കുന്നതെന്നും ഈ ചിത്രത്തിന്റെ കുറച്ചു ഭാഗങ്ങള്‍ കണ്ടപ്പോള്‍ തനിക്ക് തോന്നിയത്. ഇത്രയും മികച്ച ഒരു സിനിമ, ഒരു തടസങ്ങളും കൂടാതെ പറഞ്ഞ സമയത്ത് തന്നെ പ്രേക്ഷകരുടെ മുന്നിലെത്തിക്കണം എന്ന ആഗ്രഹം ഉള്ളതുകൊണ്ടും ലാലിനോടും ആന്റണിയോടുമുള്ള സ്നേഹം കൊണ്ടു തന്നെയാണ് താന്‍ ഇതില്‍ പങ്കാളി ആയതെന്നും, ഇത് ഏറ്റെടുത്തത് ഒരു നിമിത്തം ആണെന്നും ഗോകുലം ഗോപാലന് കൂട്ടിച്ചേര്‍ത്തു.
Recent Comments