എമ്പുരാന്റെ തിരക്കഥാചര്‍ച്ചകള്‍ക്കായി മോഹന്‍ലാലും പൃഥ്വിരാജും ആന്റണി പെരുമ്പാവൂരും ദുബായിലെത്തി. എമ്പുരാന്റെ തിരക്കഥ മുരളി ഗോപി നേരത്തേതന്നെ എഴുതി പൂര്‍ത്തിയാക്കിയിരുന്നു. തിരക്കഥാവായനയും കഴിഞ്ഞു. തുടര്‍ന്നുള്ള ചര്‍ച്ചകള്‍ക്കുവേണ്ടിയാണ് സംവിധായകനും നായകനും നിര്‍മ്മാതാവുമടക്കം ദുബായിലെത്തിയിരിക്കുന്നത്.
അടുത്തിടെ ആന്റണി പെരുമ്പാവൂര്‍ ആശിര്‍വാദിന്റെ ഓഫീസ് ദുബായില്‍ തുടങ്ങിയിരുന്നു. എമ്പുരാന്റെ ഇനിയുള്ള ചര്‍ച്ചകള്‍ മുഴുവനും ദുബായില്വച്ചായിരിക്കുമെന്ന് ആന്റണി പെരുമ്പാവൂര്‍ കാന്‍ ചാനലിനോട് പറഞ്ഞിരുന്നു. ഇറാക്കും ആഫ്രിക്കയുമടക്കം വിവിധ രാജ്യങ്ങളില്‍ എമ്പുരാന് വേണ്ടിയുള്ള ലൊക്കേഷന്‍ ഹണ്ട് നടക്കുകയാണ്.
സ്റ്റീഫന്‍ നെടുമ്പള്ളിയുടെ കഥയാണ് ലൂസിഫര്‍ പറഞ്ഞതെങ്കില്‍ സ്റ്റീഫന്റെ തന്നെ മറ്റൊരു മുഖമായ എബ്രാം ഖുറേഷിയുടെ കഥയായിരിക്കും എമ്പുരാന് എന്നറിയുന്നു.
ഇന്ത്യയിലെ വന്‍ താരനിര ചിത്രത്തിന്റെ അണിയറയിലെത്തും. സിനിമ ആവശ്യപ്പെടുന്നതാണ് അതിന്റെ ബജറ്റെന്ന് ആന്റണി നേരത്തേതന്നെ പ്രഖ്യാപിച്ചിരുന്നു. അടുത്ത വര്‍ഷം ഷൂട്ടിംഗ് ആരംഭിക്കുന്ന വിധത്തിലാണ് എമ്പുരാന്റെ ചര്‍ച്ചകള്‍ നടക്കുന്നത്.
തെലുങ്ക് ചിത്രമായ സലാറിന്റെ മറ്റൊരു ഷെഡ്യൂള്‍കൂടി പൂര്‍ത്തിയാക്കിയാണ് പൃഥ്വി ദുബായിലെത്തിയത്. 15 ന് പൃഥ്വി കേരളത്തില്‍ മടങ്ങിയെത്തും. തുടര്‍ന്ന് മറയൂരില്‍ നടക്കുന്ന വിലാത്ത് ബുദ്ധയുടെ സെക്കന്റെ ഷെഡ്യൂളില്‍ പങ്കെടുക്കും. ലാലാകട്ടെ 15 ന് മൊറോക്കയിലേയ്ക്ക് പുറപ്പെടും. ജീത്തുജോസഫിന്റെ റാമിന്റെ ഷൂട്ടിംഗ് നടക്കുന്നത് മൊറോക്കയിലാണ്.
Follow us on GOOGLE NEWS
Recent Comments