മാര്‍ക്കോയിലെ വയലന്സിനെച്ചൊല്ലി സെന്‍സര്‍ ബോര്‍ഡില്‍ കലാപം നടക്കുന്നതിനിടെ കഴിഞ്ഞ ദിവസം എമ്പുരാന്റെ സെന്‍സറിംഗ് പൂര്‍ത്തിയാക്കി. മൂന്ന് മണിക്കൂര്‍ ദൈര്‍ഘ്യമുള്ള സിനിമയ്ക്ക് U/A സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്.
സെന്‍സര്‍ ബോര്‍ഡ് അംഗങ്ങള്‍ ചില സംശയങ്ങള്‍ ഉയര്‍ത്തിയതിനെത്തുടര്‍ന്ന് പൃഥ്വിരാജ് നേരിട്ട് സെന്‍സര്‍ ബോര്‍ഡ് ഓഫീസില്‍ എത്തി കാര്യങ്ങള്‍ വിശദീകരിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്.
മലയാളത്തിലെ ഏറ്റവും ഉയര്‍ന്ന ബജറ്റില്‍ നിര്‍മ്മിക്കുന്ന എമ്പുരാന് മാര്‍ച്ച് 27 ന് തീയേറ്ററുകളിലെത്തും. മലയാളവും ഹിന്ദിയും തമിഴും തെലുങ്കും കന്നഡയും ഉള്‍പ്പെടെ അഞ്ച് ഇന്ത്യന്‍ ഭാഷകളില്‍ ഒരുങ്ങുന്ന എമ്പുരാന് സബ് ടൈറ്റിലോടുകൂടി ലോകമെമ്പാടും റിലീസിനെത്തുകയാണ്. മലയാള സിനിമയുടെ ചരിത്രത്തില്‍ ആദ്യമായി ഏറ്റവും കൂടുതല്‍ സ്ക്രീനിംഗ് ചെയ്യുന്ന ചിത്രമെന്ന ഖ്യാതിയും ഇനി എമ്പുരാന് സ്വന്തം.
Recent Comments