ഗോധ്ര കലാപവുമായി ബന്ധപ്പെട്ട വിഷയത്തില്‍ വസ്തുതതകള്‍ വളച്ചൊടിച്ച് അവതരിപ്പിച്ചതിനും ദേശീയ അന്വേഷണ ഏജന്‍സിയെ രാഷ്ട്രീയപരമായി ഉപയോഗിക്കുന്നതടക്കമുള്ള രംഗങ്ങള്‍ എമ്പുരാനില്‍ ഉപയോഗിച്ചതിനെച്ചൊല്ലിയും വിവാദങ്ങള്‍ കൊഴുക്കുന്നതിനിടെ ഇന്ന് ചിത്രത്തിന്റെ റീസെന്‍സറിംഗ് നടന്നു. ഇത് ഒരു അത്യപൂര്‍വ്വ നടപടിയായി വിലയിരുത്തപ്പെടുന്നു. സാധാരണ ഗതിയില്‍ സെന്‍സര്‍ ബോര്‍ഡ് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്കിയ ഒരു സിനിമ റീസെന്‍സര്‍ ചെയ്യാറില്ല. അഥവാ അങ്ങനെ സംഭവിച്ചാല്‍തന്നെ നിര്‍മ്മാതാവിന് കോടതിയെ സമീപിക്കാം. പക്ഷേ, ചിത്രത്തിന്റെ നിര്‍മ്മാണപങ്കാളി കൂടിയായ ഗോകുലം ഗോപാലന് കഴിഞ്ഞ ദിവസം കഴിയുമെങ്കില്‍ ഇത്തരം ഭാഗങ്ങള്‍ ഒഴിവാക്കണമെന്ന് സംവിധായകന് പൃഥ്വിരാജിനോട് ആവശ്യപ്പെടുകയും ചെയ്തു. ഈയൊരു പശ്ചാത്തലം കൂടി റീസെന്സറിംഗിന് പിന്നില്‍ ഉണ്ടെന്ന് ന്യായമായും കരുതാം. ഇന്ന് പുതിയ സെന്‍സര്‍ ബോര്‍ഡ് അംഗങ്ങളെ വച്ചാണ് എമ്പുരാന് വീണ്ടും സെന്‍സറിംഗിന് വിധേയമാക്കിയത്. അതിലെ വിവാദമായ രംഗങ്ങള്‍ അടക്കം 17 ഭാഗങ്ങള്‍ നീക്കം ചെയ്തതതായി സൂചനയുണ്ട്. റീ സെന്‍സര്‍ ചെയ്ത എമ്പുരാനായിരിക്കും തീയേറ്ററില്‍ പ്രദര്‍ശിപ്പിക്കുക. ഇതോടെ എമ്പുരാനുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്ക് താല്‍ക്കാലികമായി വിരാമമുണ്ടാകുമെന്നാണ് സൂചന.
ധ്രുവത്തിലെ മമ്മൂക്കയെ പെട്ടെന്ന് ഓർത്തെടുക്കാൻ കഴിയുന്നത്
Recent Comments