ഏതൊരു മാതാപിതാക്കളെപ്പോലെയും ആന്റണി പെരുമ്പാവൂരിനും ശാന്തിക്കും തങ്ങളുടെ മകളുടെ വിവാഹവും ഒരു സ്വപ്നമായിരുന്നു. ആ നല്ല നാളിനുവേണ്ടി അവര്‍ കരുതലോടെ, പ്രാര്‍ത്ഥനകളോടെ കാത്തിരിക്കുകയായിരുന്നു.
ആ കാത്തിരിപ്പിന് വിരാമമായത് ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ്.ഇരുപത്തിയഞ്ച് വര്‍ഷത്തെ അടുത്ത സൗഹൃദമുണ്ട് ആന്റണിക്കും ഡോ. വിന്‍സന്റിനും. പ്രശസ്തമായ ചക്കിയത്ത് കുടുംബാംഗമാണ് ഡോ. വിന്‍സന്റ്. പ്രമുഖ അസ്ഥിരോഗവിദഗ്ധനും.
മുമ്പ് എത്രയോ തവണ അവര്‍ തമ്മില്‍ കണ്ടിരിക്കുന്നു. സംസാരിച്ചിരിക്കുന്നു. പക്ഷേ അന്നൊന്നും ഇല്ലാത്തവിധം അവരുടെ സംസാരത്തിലേയ്ക്ക് മക്കളുടെ വിവാഹകാര്യങ്ങളും കടന്നുവന്നു.
വിന്‍സന്റിന്റെ മകന് എമില്‍ വിന്‍സന്റും ഡോക്ടറാണ്. ആലുവ രാജഗിരി ഹോസ്പിറ്റലില്‍ വര്‍ക്ക് ചെയ്യുന്നു. ആന്റണിയുടെ മകളാകട്ടെ അമൃതയില്‍നിന്ന് എം.ബി.ബി.എസ് പഠനം പൂര്‍ത്തിയാക്കിയിറങ്ങിയ സമയവും.
പിന്നെന്തുകൊണ്ട് അവരെ തമ്മില്‍ ഒരുമിപ്പിച്ചുകൂടാ. ആന്റണിയാണ് അങ്ങനെയൊരു പ്രൊപ്പോസല്‍ മുന്നോട്ട് വച്ചത്. ഡോക്ടര്‍ക്ക് നൂറുവട്ടം സമ്മതമായിരുന്നു.
പിന്നീട് വീട്ടുകാര്‍ തമ്മിലുള്ള ആലോചനകളായി, ഉറപ്പിക്കലായി.ഇക്കഴിഞ്ഞ ആഗസ്റ്റ് 30-ാം തീയതി ഞായറാഴ്ച എറണാകുളം ലുലു കണ്വന്ഷന് സെന്ററില്‍വച്ച് എമിലിന്റെയും അനിഷയുടെയും വിവാഹനിശ്ചയം നടന്നു.
ചടങ്ങിന് സാക്ഷിയാകാന്‍ രണ്ട് കുടുംബത്തിലും പെട്ട ബന്ധുക്കളും സുഹൃത്തുക്കളും മാത്രം.
അവര്‍ക്കിടയില്‍ അനുഗ്രഹസാന്നിദ്ധ്യമായി മോഹന്‍ലാലും ഭാര്യ സുചിത്രയും പ്രണവ് മോഹന്‍ലാലും ഉണ്ടായിരുന്നു.
മുപ്പത് വര്‍ഷത്തെ ആത്മബന്ധമുണ്ട് ആന്റണിക്ക് മോഹന്‍ലാലുമായി. അത്രതന്നെ സുചിത്രയോടും. തങ്ങളില്‍ ഒരാളായിട്ടാണ് അവര്‍ ആന്റണിയെയും കുടുംബത്തെയും കണ്ടിട്ടുള്ളത്. ലാലിനും സുചിത്രയ്ക്കും അനിഷ സ്വന്തം മകളെപ്പോലെയാണ്.ചടങ്ങില്‍ കല്യാണ ഉടമ്പടി വായിച്ചതും മോഹന്‍ലാല്‍ തന്നെയായിരുന്നു.
ക്രിസ്തുമസിന് ശേഷം എമിലിന്റെയും അനിഷയുടെയും വിവാഹം നടക്കും.
മലയാളക്കര അനേകം പ്രൗഢഗംഭീരമായ വിവാഹച്ചടങ്ങുകള്‍ക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട്. എമിലും അനിഷയും താരങ്ങളല്ലെങ്കിലും അവരെ അനുഗ്രഹിക്കാന്‍ മലയാളസിനിമ ഒന്നടങ്കം എത്തുന്നതോടെ മറ്റൊരു വിവാഹമാമാങ്കമായി അത് മാറും.
ധ്രുവത്തിലെ മമ്മൂക്കയെ പെട്ടെന്ന് ഓർത്തെടുക്കാൻ കഴിയുന്നത്
Recent Comments