ചരിത്രം കുറിച്ച് ഇംഗ്ലണ്ട് യൂറോ കപ്പ് ഫൈനലില്‍. കണ്ണീരോടെ ഓറഞ്ച് പട മടങ്ങി. അഞ്ചാം തവണ യൂറോ സെമിയിലെത്തിയിട്ടും പുറത്താവാനായിരുന്നു ഡച്ച് പടയുടെ യോഗം. പകരക്കാരന് രക്ഷകനായപ്പോള്‍ ഡച്ച് പട വീണു. യൂറോ കപ്പിലെ ആവേശ സെമിയില്‍ നെതര്‍ലന്‍ഡ്സിനെ(ഡച്ച്) തകര്‍ത്ത് ഇംഗ്ലണ്ട് ഫൈനലില്‍ പ്രവേശിച്ചു. ഇഞ്ചോടിഞ്ച് പോരാട്ടം കണ്ട മത്സരത്തില്‍ 2-1നാണ് ഇംഗ്ലണ്ട് ടീമിന്റെ ജയം. പകരക്കാരനായി ഇറങ്ങിയ ഒലി വാറ്റ്കിന്‍സാണ് 90ാം മിനുട്ടില്‍ ഇംഗ്ലണ്ടിനായി വിജയഗോള്‍ നേടിയത്. തുടര്‍ച്ചയായ രണ്ടാം യൂറോ കപ്പ് ഫൈനല്‍ കളിക്കുന്നഇംഗ്ലണ്ടിന്റെ ഫൈനലിലെ എതിരാളികള്‍ ഫ്രാന്‍സിനെ വീഴ്ത്തിയ സ്പാനിഷ് നിരയാണ് സ്പെയിനാണ്.
3-4-2-1 ഫോര്‍മേഷനിലിറങ്ങിയ ഇംഗ്ലണ്ടിനെ 4-3-3 ഫോര്‍മേഷനിലാണ് നെതര്‍ലന്‍ഡ്സ് നേരിട്ടത്. തുടക്കം മുതല്‍ നെതര്‍ലന്‍ഡ്സ് ആക്രമണം അഴിച്ചുവിട്ടു. ഡോണ്യെല് മാലെനും സാവി സിമോണ്‍സും കോഡ് ഗാക്പോയും അതിവേഗ മുന്നേറ്റങ്ങളുമായി ഇംഗ്ലണ്ട് പോസ്റ്റിലേക്ക് നിരന്തരം പന്തെത്തിച്ചു. ഇംഗ്ലണ്ട് പ്രതിരോധത്തെ വലിയ സമ്മര്‍ദ്ദത്തിലാക്കുന്ന പ്രകടനമാണ് നെതര്‍ലന്‍ഡ്സ് മുന്നേറ്റ നിര കാഴ്ചവെച്ചത്. പതിയെ താളം കണ്ടെത്തിയ ഇംഗ്ലണ്ടും പ്രത്യാക്രണം നടത്തിയതോടെ മത്സരം ആവേശകരമായി. ഇംഗ്ലണ്ടും സ്പെയിനും തമ്മിലുള്ള ഫൈനല്‍ മത്സരം ജൂലൈ 14 നാണ്. ജര്‍മനിയില്‍ ബെര്‍ലിനിലെ Olympiastadion സ്റ്റേഡിയത്തിലാണ് ഫൈനല്‍
യുറുഗ്വായെ തോല്‍പ്പിച്ച് കൊളംബിയ കോപ്പ അമേരിക്ക ഫൈനലില്‍.എതിരില്ലാത്ത ഒരു ഗോളിനാണ് കൊളംബിയയുടെ ജയം. നോര്‍ത്ത് കരോളിന ബാങ്ക് ഓഫ് അമേരിക്ക സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 39-ാം മിനിറ്റില്‍ ജെഫേഴ്സണ്‍ ലെര്‍മ നേടിയ ഗോളാണ് കൊളംബിയയ്ക്ക് ഫൈനലിലേക്ക് വഴിതുറന്നത്. ഇതോടെ ഫൈനലില്‍ അര്‍ജന്റീന- കൊളംബിയ മത്സരത്തിന് കളമൊരുങ്ങുകയാണ്.കോപ്പ അമേരിക്ക ഫൈനല്‍ ജൂലൈ 14 നാണ് അമേരിക്കയിലെ ഫ്ലോറിഡയില്‍ Hard Rock സ്റ്റേഡിയത്തിലാണ് ഫൈനല്‍
Recent Comments