മാസ്റ്റര്‍ ആഷിക് ജിനു സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഇവ’. ചിത്രത്തിന്റെ സെക്കന്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. റോധ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുനിഷ എന്‍. നിര്‍മിക്കുന്ന ചിത്രം ആണ് ഇവ. ഈ ചിത്രത്തിന് തിരക്കഥ എഴുതിയിരിക്കുന്നത് ആഷിക്ക് ജിനുവിന്റെ അച്ഛന് ജിനു സേവിയര്‍ ആണ്. അച്ഛനും മകനും ചേര്‍ന്ന് ഒരുക്കുന്ന രണ്ടാമത്തെ കൊമേഴ്സില്‍ ചിത്രമാണിത്. ജിനു സേവ്യര്‍ ചിത്രത്തില്‍ വില്ലനായി അഭിനയിക്കുന്നുണ്ട്. എക്സൈസ് ഡിപ്പാര്‍ട്ട്മെന്റിന് പ്രാധാന്യം നല്‍കിക്കൊണ്ട് ചാരായവേട്ടയുടെ കഥപറയുന്ന ആക്ഷന്‍ ത്രില്ലര്‍ ചിത്രമാണ് ഇവ. ഇടുക്കി കുളമാവ് എറണാകുളം എന്നിവിടങ്ങളില്‍ ആയിരുന്നു പ്രധാന ലൊക്കേഷന്‍.
പത്താം വയസ്സില്‍ പീടിക എന്ന ഹ്രസ്വചിത്രം സംവിധാനം ചെയ്തുകൊണ്ടാണ് ആഷിക് ജിനു സംവിധാനരംഗത്തെത്തുന്നത്. ഇന്ത്യയിലെ ഏറ്റവും പ്രായംകുറഞ്ഞ സംവിധായകനെന്ന യൂണിവേഴ്സല്‍ റെക്കോര്‍ഡ് ഫോറത്തിന്റെ ബഹുമതിക്ക് അര്‍ഹനായിട്ടുണ്ട്. തുടര്‍ന്ന് ഏഴോളം ഹ്രസ്വചിത്രങ്ങളും രണ്ട് ഡോക്യുമെന്ററിയും ആഷിക് സംവിധാനം ചെയ്തിട്ടുണ്ട്. അതില്‍ പശി എന്ന യൂണിവേഴ്സല്‍ ഹ്രസ്വ ചിത്രത്തിന് മികച്ച സംവിധായകനുള്ള ട്രാവന്‍കൂര്‍ ഇന്റര്‍നാഷണല്‍ അവാര്‍ഡ് ലഭിക്കുകയുണ്ടായി. ‘ദി റൂള്‍ ഓഫ് പീസ്’ എന്ന ചിത്രത്തിന് മികച്ച ലോക് ഡൗണ്‍ ഹ്രസ്വചിത്രത്തിനുള്ള ട്രാവന്‍കൂര്‍ ഇന്റര്‍നാഷണല്‍ അവാര്‍ഡും ലഭിച്ചു.
പ്രശസ്ത നടന് രാമു, അനിയപ്പന്, നന്ദു പൊതുവാള്, കലേഷ്, അനിത, ഫ്രെഡ്ഡി എന്നിവരെ കൂടാതെ പുതുമുഖങ്ങളായ പ്രേംനാഥ്, മനീഷ് എഫ്എസിടി, ഹുസൈന് കോയ, വിപിന്‍ ഗുരുവായൂര്‍, ഷിബിന്‍ മാത്യു, രാകേഷ് കല്ലറ, സന്ദീപ് രാജ, അനില്‍ മാവടി, ടോണി വഴവറ, മാസ്റ്റര്‍ ആദിത് ദേവ് എന്നിവരും അഭിനയിക്കുന്നു.
ആനന്ദകൃഷ്ണനാണ് ചായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. അസോസിയേറ്റ് ഡയറക്ടര്‍ മിഥുന് ലാല്‍, പ്രൊഡക്ഷന്‍ കണ്ട്രോളര് നന്ദു പൊതുവാള്, എഡിറ്റിംഗ് റെനീഷ് ഒറ്റപ്പാലം. സംഗീതം നിര്‍വഹിച്ചിരിക്കുന്നത് ഐഎം സക്കീര്‍ ആണ്. മനോഹരമായ ഗാനങ്ങള്‍ പാടിയിരിക്കുന്നത് ജാസി ഗിഫ്റ്റാണ്. മേക്കപ്പ് പട്ടണം ഷാ നിര്‍വഹിച്ചിരിക്കുന്നു. കലാ സംവിധാനം സന്ദീപ് രാജ്. വസ്ത്രാലങ്കാരം ഷാനു ഷാഹുല്‍. കാസ്റ്റിംഗ് ഡയറക്ടര്‍ രജിത ജിനു. സംഘട്ടനം റിയാസ്. വി എഫ് എക്സ് വിപിന്‍ രാജ്. ഡിസൈനര്‍ പ്രമീഷ് പ്രഭാകര്‍. അസിസ്റ്റന്റ് ഡയറക്ടര്‍സ് അഡ്വ ജുനേദ്. സായിറാം. ഉമേഷ് ആരോമല്‍ ശിവ. ക്യാമറ അസോസിയേറ്റ് ഇയാന്‍ വിഷ്ണു. ക്യാമറ അസിസ്റ്റന്റ് ഹരി. ജോസഫ് രാജു.
ലോക്ക് ഡൗണിനുശേഷം തിയേറ്റര്‍ തുറക്കുമ്പോള്‍ ‘ഇവ’ തീയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തുമെന്ന ആലോചനയിലാണ് അറിയറപ്രവര്‍ത്തകര്‍. അടുത്ത ചിത്രമായ പ്രിസണിന്റെ ആദ്യഘട്ട ജോലിയിലാണ് ആഷിക് ഇപ്പോള്‍. പിതാവ് ജിനു സേവ്യറിന്റെ തിരക്കഥയില്‍ ഒരുങ്ങുന്ന ചലച്ചിത്രം നാല് ഭാഷകളിലായാണ് ചിത്രീകരിക്കുന്നത്. പി.ആര്.ഒ. എം.കെ. ഷെജിന്‍.
Recent Comments