അവതാരകയെ അധിക്ഷേപിച്ച സംഭവത്തില്‍ അറസ്റ്റിലായ ശ്രീനാഥ് ഭാസിയെ ഒഴിവാക്കി ചട്ടമ്പിയുടെ പുതിയ പോസ്റ്റര്‍ അണിയറക്കാര്‍ പുറത്തിറക്കി. ശ്രീനാഥ് ഭാസി നായകനായ ചിത്രം സെപ്തംബര്‍ 23 നാണ് റിലീസ് ചെയ്തത്. ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. ഇതാദ്യമായിട്ടാണ് ചിത്രത്തിലെ അഭിനേതാവ് വിവാദങ്ങളില്‍ പെടുകയും പിന്നാലെ അഭിനേതാവിനെ ഒഴിവാക്കിയുള്ള പോസ്റ്റര്‍ പുറത്തിറക്കുന്നത്.
22 ഫീമെയില്‍ കോട്ടയം, ഡാ തടിയ, ഗ്യാങ്സ്റ്റര്‍ എന്നീ ചിത്രങ്ങളുടെ രചയിതാവ് അഭിലാഷ് എസ്. കുമാര്‍ ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് ചട്ടമ്പി. ഡോണ്‍ പാലത്തറയുടെ കഥയ്ക്ക് തിരക്കഥ ഒരുക്കിയിരിക്കുന്നത് ഛായാഗ്രാഹകന്‍ കൂടിയായ അലക്സ് ജോസഫാണ്.
ചെമ്പന്‍ വിനോദ്, ഗുരു സോമകുന്ദരം, ബിനു പപ്പു, ഗ്രേസ് ആന്റണി, മൈഥിലി, ആസിഫ് യോഗി തുടങ്ങവരും ചിത്രത്തില്‍ അഭിനയിക്കുന്നു. ആര്‍ട്ട് ബീറ്റ് സ്റ്റുഡിയോയുടെ ബാനറില്‍ ആസിഫ് യോഗിയാണ് ചിത്രം നിര്‍മ്മിക്കുന്നത്. സിറാജ്, സന്ദീപ്, ഷനില്‍, ജെസ്ന ആഷിം എന്നിവരാണ് സഹനിര്‍മ്മാതാക്കള്‍.
Recent Comments