പൊറിഞ്ചു മറിയം ജോസിന്റെ വന്‍ വിജയത്തിനുശേഷം ജോഷി സംവിധാനം ചെയ്യുന്ന ചിത്രം അനൗണ്‍സ് ചെയ്തു, പാപ്പന്. സുരേഷ്ഗോപിയാണ് നായകന്. സുരേഷ്ഗോപിയുടെ 252-ാമത്തെ ചിത്രംകൂടിയാണിത്.
മലയാളസിനിമയ്ക്ക് നിരവധി സൂപ്പര്‍ഹിറ്റുകള്‍ സമ്മാനിച്ച കൂട്ടുകെട്ടാണ് ജോഷി-സുരേഷ്ഗോപി. ലേലം, വാഴുന്നോര്‍, പത്രം, ക്രിസ്റ്റ്യന്‍ ബ്രദേഴ്സ് അങ്ങനെ പോകുന്നു ഹിറ്റുകളുടെ ആ നിര. നീണ്ട നാളുകള്‍ക്കുശേഷം ജോഷി പോലീസ് സ്റ്റോറി ചെയ്യുന്നുവെന്നുമാത്രമല്ല സുരേഷ്ഗോപിയും പോലീസ് വേഷത്തിലെത്തുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.
ഡേവിഡ് കാച്ചപ്പള്ളി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഡേവിഡ് കാച്ചപ്പള്ളിയാണ് ചിത്രം നിര്‍മ്മിക്കുന്നത്. പൊറിഞ്ചു മറിയം ജോസിന്റെ നിര്‍മ്മാതാവും ഡേവിഡായിരുന്നു. ഡേവിഡ് കാച്ചപ്പള്ളി പ്രൊഡക്ഷന്‍സിന്റെ 13-ാമത്തെ ചിത്രമാണ് പാപ്പന്.
ആര്.ജെ. ഷാനാണ് കഥയും തിരക്കഥയും സംഭാഷണവും ഒരുക്കുന്നത്. C/o സൈറാബാനുവിന്റെ തിരക്കഥാകൃത്താണ് ഷാന്‍. പൊറിഞ്ചു മറിയം ജോസിനുശേഷം പുതിയൊരു തിരക്കഥ തേടുന്നതിനിടയിലാണ് ഷാന്‍ നിര്‍മ്മാതാവ് ഡേവിഡ് കാച്ചപ്പള്ളിയുടെ അടുക്കലെത്തുന്നത്. ഡേവിഡും മകന് അജയ് യും ചേര്‍ന്ന് ഷാന്റെ കഥ കേട്ടു. കഥ അവര്‍ക്ക് ഇഷ്ടമായി. ഡേവിഡ് സംവിധായകന് ജോഷിയെ വിളിച്ച് കാര്യം പറഞ്ഞു. അങ്ങനെ ഷാന്‍ ജോഷിയുടെ അടുക്കലെത്തി. കഥ ജോഷിക്കും ഇഷ്ടമായതോടെയാണ് പാപ്പന് പിറവി കൊള്ളുന്നത്.
ഇതിലെ കേന്ദ്രകഥാപാത്രമായ മാത്യു പാപ്പനായി സംവിധായകന്റെയും നിര്‍മ്മാതാവിന്റെയും മനസ്സില്‍ ഒരാളേയുണ്ടായിരുന്നുള്ളൂ- സുരേഷ്ഗോപി. കഥ കേട്ടമാത്രയില്‍ സുരേഷ് ഗോപിയും സമ്മതം അറിയിച്ചു.
മാത്യു പാപ്പനെപ്പോലെതന്നെ അത്രയും ശക്തമായ കഥാപാത്രമാണ് അദ്ദേഹത്തിന്റെ മകളുടെ വേഷവും. അങ്ങനെയൊരു നടിയെത്തേടിയുള്ള അന്വേഷണം അവസാനിച്ചത് നീതാപിള്ളയിലാണ്. പൂമരത്തിലെയും കുങ്ഫു മാസ്റ്ററിലെയും പ്രകടനം മാത്രമല്ല ഹൈറ്റും നീതയ്ക്ക് തുണയായി.
മാത്യു പാപ്പന്റെ ഭാര്യയുടെ വേഷം ചെയ്യുന്നത് നൈല ഉഷയാണ്. പൊറിഞ്ചു മറിയം ജോസിലെ മറിയയെ അവിസ്മരണീയമാക്കിയ നൈല ഉഷയ്ക്ക് ജോഷി സമ്മാനിക്കുന്ന മറ്റൊരു മികച്ച കഥാപാത്രംകൂടിയാണിത്.
ഗോകുല്‍ സുരേഷ്ഗോപിയും പാപ്പനില്‍ വളരെ ശ്രദ്ധേയമായൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഇതാദ്യമായിട്ടാണ് അച്ഛനോടൊപ്പം ഗോകുലും ഒരു ചിത്രത്തിന്റെ ഭാഗമാകുന്നത്.
സണ്ണി വെയ്നാണ് ഈ ചിത്രത്തിലെ മറ്റൊരു വിലപിടിപ്പുള്ള താരം.
പാപ്പന്റെ ഷൂട്ടിംഗ് മാര്‍ച്ച് 5 ന് തുടങ്ങും. ലൊക്കേഷന്‍ തീരുമാനിച്ചിട്ടില്ല. എറണാകുളത്തും തൊടുപുഴയിലുമായി അന്വേഷണം തുടരുകയാണ്.
ഡേവിഡ് കാച്ചപ്പള്ളിയുടെ മകന് അജയ് യാണ് ക്യാമറാമാന്. പൊറിഞ്ചു മറിയം ജോസിന്റെ ക്യാമറാമാനും അജയ് ആയിരുന്നു. ശ്യാം ശശിധരന് എഡിറ്ററാകുന്ന ചിത്രത്തിന്റെ സംഗീത സംവിധായകന് ജേക്സ് ബിജോയിസാണ്. നിമേഷ് എം. താനൂര്‍ കലാസംവിധായകനും അക്ഷയ പ്രേംനാഥ കോസ്റ്റ്യൂമറാകുന്നു. മുരുകനാണ് പ്രൊഡക്ഷന്‍ കണ്ട്രോളര്.
അഗോഷ് സിനിമാസും ചാന്ദ് വി മൂവീസാണ് ചിത്രം പ്രദര്‍ശനത്തിനെത്തിക്കുന്നത്.
Recent Comments