മലയാളസിനിമയും പ്രേക്ഷകരും തീയേറ്ററുകളും ഒരുപോലെ കാത്തിരുന്ന സിനിമയാണ് ദൃശ്യത്തിന്റെ രണ്ടാംഭാഗം. ലോക്ക് ഡൗണിനുശേഷം തീയേറ്ററുകളില്‍ എത്തുന്ന മലയാള സിനിമകളില്‍ പ്രഥമ സ്ഥാനവും ദൃശ്യം 2 നായിരുന്നു. അതിന് കാരണമുണ്ട്. കോവിഡിനെ തുടര്‍ന്ന് ദീര്‍ഘകാലമായി തീയേറ്ററുകള്‍ അടച്ചിട്ടിരിക്കുകയാണ്. ഇനി തീയേറ്ററുകള്‍ തുറന്നാലും ആദ്യ ദിവസങ്ങളില്‍ ജനം തള്ളിക്കയറാന്‍ മടിക്കും. കൊറോണ വ്യാപനം തന്നെയാണ് കാരണം. ജനമനസ്സുകള്‍ ഒരുപോലെ അംഗീകരിച്ച ദൃശ്യം 2 കാണാന്‍ ആളുകള്‍ തീയറ്ററുകളിലേയ്ക്ക് ഇരച്ച് കയറുമെന്നായിരുന്നു പ്രതീക്ഷ. ഒ.ടി.ടി. പ്ലാറ്റ്ഫോം വഴി ദൃശ്യം 2 ന്റെ പ്രദര്‍ശനം പ്രഖ്യാപിച്ചതോടെ ആ പ്രതീക്ഷകളാണ് ഇപ്പോള്‍ തകര്‍ന്നുപോയിരിക്കുന്നത്.
‘സത്യത്തില്‍ തീയേറ്റര്‍ പ്രദര്‍ശനം തന്നെയാണ് ഞങ്ങള്‍ ആദ്യംമുതല്‍ പ്ലാന്‍ ചെയ്തിരുന്നത്. പക്ഷേ അനിശ്ചിതാവസ്ഥ തുടരുകയാണ്. കൊറോണയുടെ രണ്ടാംവ്യാപനം ഉണ്ടാകുമെന്ന് പറയുന്നു. തീയേറ്ററുകള്‍ എന്ന് തുറക്കുമെന്നതിനെക്കുറിച്ച് വ്യക്തമായ സൂചനകളില്ല. ഈ പ്രത്യേക ഘട്ടത്തിലാണ് ആമസോണുമായി സഹകരിക്കാന്‍ തീരുമാനിക്കുന്നത്. ഷൂട്ടിംഗ് തുടങ്ങിയ സമയത്തുതന്നെ ആമസോണ്‍ ഞങ്ങളുമായി നിരന്തരം ചര്‍ച്ച നടത്തിയിരുന്നു. പക്ഷേ അന്നൊന്നും പിടികൊടുക്കാതെ മാറിനില്‍ക്കുകയായിരുന്നു. ഡിസംബര്‍ 19 നാണ് ദൃശ്യം 2 ന്റെ ടീസര്‍ പുതുവത്സരത്തില്‍ ഇറക്കാന്‍ തീരുമാനിക്കുന്നത്. അത് എന്റെ തീരുമാനമായിരുന്നു. അപ്പോഴും ആമസോണ്‍ ഞങ്ങളുടെ ചിത്രത്തില്‍ എവിടെയുമില്ലായിരുന്നു. ടീസറിന്റെ വാര്‍ത്തകള്‍ വന്നതിനുപിന്നാലെയാണ് ആമസോണ്‍ വീണ്ടും സമീപിച്ചത്. നല്ലൊരു ഓഫര്‍ വന്നപ്പോള്‍ സ്വീകരിക്കുകയും ചെയ്തു. ഇതാണ് നടന്നത്.’ സംവിധായകന് ജീത്തു ജോസഫ് കാന്‍ ചാനലിനോട് പറഞ്ഞു.
‘ഇപ്പോഴത്തെ അവസ്ഥയില്‍ ഫെബ്രുവരിയിലെ സിനിമ പ്രദര്ശനത്തിനെത്തൂ. അപ്പോഴേക്കും വര്‍ക്കുകളും പൂര്‍ത്തിയാകും.’
ഇതുവരെ കണ്ട ഭാഗങ്ങളില്‍നിന്ന് താങ്കള്‍ പൂര്‍ണ്ണമായും തൃപ്തനാണോ?
ഒരു ഫിലിം മേക്കറും അയാളുടെ ഒരു സൃഷ്ടിയിലും പൂര്‍ണ്ണമായും സംതൃപ്തനായിരിക്കുകയില്ല. എങ്കിലും ഒന്നെനിക്ക് ഉറപ്പിച്ച് പറയാനാകും, ദൃശ്യം 2 മികച്ച ഒരു സിനിമയായി വന്നിട്ടുണ്ട്.
Recent Comments