കാനിൽ മികച്ച പരീക്ഷണ ചിത്രത്തിനുള്ള പുരസ്കാരം നേടിയിരിക്കുകയാണ് ‘മെറ്റാ ദി ഡാസ്ലിംഗ് ഗേൾ’ എന്ന ചിത്രം. പ്രശാന്ത് മാമ്പുള്ളി സംവിധാനം ചെയ്ത ചിത്രം ഷാലിമാർ പ്രൊഡക്ഷൻസ് ലിമിറ്റഡിൻ്റെ ബാനറിൽ തിലോക് കോത്താരിയും അസോസിയേറ്റ് കമ്പനിയായ തൃഷ സ്റ്റുഡിയോസ് ലിമിറ്റഡും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. അടുത്ത വർഷം ചിത്രം ഓസ്കാറിന് അയക്കാനുള്ള ആലോചനയിലാണ് അണിയറ പ്രവർത്തകർ.
ഓരോ ചുവടിലും മരണത്തെ അഭിമുഖീകരിക്കുന്ന ഒരിടത്ത് ഒറ്റപ്പെട്ടു പോകുന്ന ഒരു പെൺകുട്ടിയുടെ കഥയാണ് ഈ സിനിമയുടെ ഇതിവൃത്തം. ജീവിതത്തിനും മരണത്തിനുമിടയിൽ അവൾ എങ്ങനെ അതിജീവിക്കുന്നു എന്നതാണ് സിനിമ കാണിച്ചു തരുന്നത്. ഒരൊറ്റ കഥാപാത്രം മാത്രമാണ് ചിത്രത്തിലുള്ളത്. ആ കഥാപാത്രത്തിൻ്റെ മുഖവും പ്രേക്ഷകൻ കാണില്ല. കൂടാതെ സംഭാഷണങ്ങളും ഇല്ല. ഡയലോഗ് ഇല്ലാത്ത അതിജീവന ചിത്രം എന്ന് ഈ ചിത്രത്തെ വിളിക്കാം.
Recent Comments