പ്രശസ്ത സംവിധായകന് കെ.ജി ജോര്‍ജ്ജ് അന്തരിച്ചു. കാക്കനാട്ടെ വയോജനങ്ങള്‍ക്കായുള്ള സിഗ്നേച്ചര്‍ കെയര്‍ ഹോമിലായിരുന്നു അന്ത്യം. 78 വയസ്സായിരുന്നു. പക്ഷാഘാതത്തെ തുടര്‍ന്ന് വിശ്രമ ജീവിതത്തിലായിരുന്നു അദ്ദേഹം.
മലയാള സിനിമാചരിത്രത്തില്‍ കലാമൂല്യവും ജനപ്രിയതയും സംയോജിച്ച ചിത്രങ്ങളായിരുന്നു കെ.ജി ജോര്‍ജ്ജിന്റേത്. 1975ല്‍ മുഹമ്മദ് ബാപ്പു നിര്‍മ്മിച്ച ‘സ്വപ്നാടനം’ എന്ന സിനിമയിലൂടെയാണ് സംവിധായകനായി അരങ്ങേറിയത്. പ്രേക്ഷകരുടേയും നിരൂപകരുടേയും പ്രശംസ നേടിയ ചിത്രം മികച്ച തിരക്കഥയ്ക്കും മികച്ച ചലച്ചിത്രത്തിനുമുള്ള സംസ്ഥാന അവാര്‍ഡും ഏറ്റവും മികച്ച മലയാള സിനിമയ്ക്കുള്ള ദേശീയ അവാര്‍ഡും സ്വന്തമാക്കി.
ഉള്‍ക്കടല്‍, കോലങ്ങള്‍, മേള, യവനിക, ലേഖയുടെ മരണം ഒരു ഫ്ളാഷ് ബാക്ക്, ആദാമിന്റെ വാരിയെല്ല്, പഞ്ചവടിപ്പാലം, ഇരകള്‍, കഥയ്ക്കുപിന്നില്‍ തുടങ്ങിയവയാണ് പ്രധാന സിനിമകള്‍. ഓരോ സിനിമയേയും വ്യത്യസ്തമാക്കുന്നതില്‍ ശ്രദ്ധ ചെലുത്തി എന്നതാണ് കെ.ജി. ജോര്‍ജ്ജിന്റെ വിജയം.
1992ല്‍ ടി.കെ. രാജീവ് കുമാര്‍ സംവിധാനം ചെയ്ത മമ്മൂട്ടി നായകനായ ‘മഹാനഗരം’ എന്ന ചിത്രം നിര്‍മ്മിച്ചത് കെ.ജി. ജോര്‍ജ്ജാണ്. 1998ല്‍ പുറത്തിറങ്ങിയ ‘ഇലവങ്കോട് ദേശ’മാണ് അദ്ദേഹം ഒടുവില്‍ സംവിധാനം ചെയ്ത സിനിമ.
40 വര്‍ഷത്തിനിടെ 19 സിനിമകളാണ് സംവിധാനം ചെയ്തത്. നിരവധി സംസ്ഥാന അവാര്‍ഡുകള്‍ നേടിയ അദ്ദേഹത്തിന്, കേരള ഗവണ്മന്റ് സിനിമാരംഗത്തെ പരമോന്നത പുരസ്കാരമായ ജെ.സി. ദാനിയേല്‍ പുരസ്കാരവും ലഭിച്ചിട്ടുണ്ട്. നിരവധി ഗാനങ്ങള്‍ കെ.ജി. ജോര്‍ജ്ജിന്റെ സിനിമകളില്‍ തന്നെ പാടിയ സല്‍മയാണ് ഭാര്യ. അരുണ്‍, താര എന്നിവരാണു മക്കള്‍.
Recent Comments