പൊതുവേദിയില്‍ മകന് ഋഷി രാഘവേന്ദര്‍ ദേവയെ ആദ്യമായി പരിചയപ്പെടുത്തി നടനും സംവിധായകനും കോറിയോഗ്രാഫറുമായ പ്രഭുദേവ. ചെന്നൈയില്‍ നടന്ന പ്രഭുദേവ ഡാന്‍സ് ഷോയിലാണ് അച്ഛനും മകനും ഒന്നിച്ചെത്തിയത്. അച്ഛനും മകനും ഒന്നിച്ചുള്ള ഡാന്‍സ് കാണികളെ ആകെ ആവേശത്തിലാക്കി. പ്രഭുദേവയും ഋഷിയും ഇതാദ്യമായാണ് ഒന്നിച്ച് ഡാന്‍സ് ചെയ്യുന്നത്.
Proud to introduce my son Rishii Ragvendar Deva, as we share the spotlight for the first time! This is more than dance—it’s legacy, passion, and a journey that’s just getting started. 🙏❤️❤️❤️ pic.twitter.com/L00r6VN5Kc
— Prabhudheva (@PDdancing) February 25, 2025

മകനുമൊപ്പമുള്ള ഡാന്‍സ് വീഡിയോ പങ്കുവച്ച് പ്രഭുദേവ കുറിച്ചതിങ്ങനെ- ‘ആദ്യമായി എന്റെ മകന് ഋഷി രാഘവേന്ദര്‍ ദേവയെ നിങ്ങള്‍ക്ക് മുന്പില് പരിചയപ്പെടുത്തുന്നതില്‍ എനിക്ക് അഭിമാനമുണ്ട്. ഇത് ഡാന്‍സിനും അപ്പുറമാണ്. ഇതൊരു പാരമ്പര്യവും അഭിനിവേശവുമാണ്. ഒപ്പം ഇപ്പോള്‍ തുടങ്ങുന്ന ഒരു യാത്രയും.’
നിരവധിപ്പേരാണ് ഋഷിക്ക് ആശംസകള്‍ നേര്‍ന്നത്. ചെന്നൈയില്‍ നടന്ന ലൈവ് ഷോയില്‍ കോളിവുഡില്‍നിന്ന് ധനുഷ്, വടിവേലു, എസ്.ജെ. സൂര്യ, റോജ, മീന തുടങ്ങി പ്രമുഖ താരങ്ങളും എത്തിയിരുന്നു.
Recent Comments