പിതാവ് മകനോട് ഇങ്ങനെയൊക്കെ ചെയ്യാമോ? ഒരു മര്യാദയൊക്കെ വേണ്ടേ .സ്വന്തം മകനോട് ഇങ്ങനെ ചെയ്ത പിതാവ് മറ്റുള്ളവരോട് എന്തൊക്കെ ചെയ്യും .ഇനി സംഭവം പറയാം .
കുറച്ച് കാലമായി വിവിധ കാരണങ്ങളുടെ പേരിൽ ബാപ്പയും മകനും തമ്മിൽ കടുത്ത ശത്രുതയിലായിരുന്നു തുടർന്ന് പിതാവ് വൈരാഗ്യത്തിന്റെ പേരിൽ കടയിൽ കഞ്ചാവ് വച്ച് മകനെ കുടുക്കാൻ ശ്രമിച്ചു .എന്നാൽ മകൻ കുടുങ്ങിയില്ല ;പകരം പിതാവ് അറസ്റ്റിലുമായി .
വയനാട് മാനന്തവാടി ചെറ്റപ്പാലം പുത്തൻതറ വീട്ടിൽ പി അബൂബക്കറാണ് (67) എക്സൈസിന്റെ പിടിയിലായത്. . അറസ്റ്റിലായ അബൂബക്കറിനെ എന് ഡി പി എസ് കോടതി റിമാൻഡ് ചെയ്തു
അബൂബക്കറിന്റെ മകനായ നൗഫൽ മാനന്തവാടി-മൈസൂരു റോഡിൽ പിഎ ബനാന എന്ന കട നടത്തുന്നയാളാണ് .മകൻ ഉച്ചയ്ക്ക് പള്ളിയിൽ നിസ്കരിക്കാൻ പോയ സമയത്താണ് മറ്റുള്ളവരുടെ സഹായത്തോടെ അബൂബക്കർ കഞ്ചാവ് വച്ചത്. കടയിൽ കഞ്ചാവുണ്ടെന്ന് എക്സൈസിന് രഹസ്യവിവരം നൽകിയതും പിതാവ് തന്നെയാണ്.
പിതാവിന്റെ സുഹൃത്തുക്കളുടെ സഹായത്തോടെയാണ് കടയിൽ കഞ്ചാവ് വെച്ചതെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. 2.095 ഗ്രാം കഞ്ചാവാണ് കടയിൽ നിന്നും കണ്ടെടുത്തത്.
Recent Comments