ഫെഫ്ക ഡയറക്ടേഴ്സ് യൂണിയന് സംഘടിപ്പിക്കുന്ന മൂന്നാമത് അന്തര്‍ദ്ദേശീയ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലിലേയ്ക്ക് ചിത്രങ്ങള്‍ ക്ഷണിച്ചു. ഷോര്‍ട്ട് ഫിലിമുകള്‍ 30 മിനിറ്റില്‍ കുറയാത്തതാവണം. വിഷയം നിര്‍ബ്ബന്ധമല്ല. നിശ്ശബ്ദ ചിത്രമുള്‍പ്പെടെ ഇന്ത്യയിലേയും വിദേശത്തെയും ഏതു ഭാഷാചിത്രങ്ങളും മത്സരത്തിനയയ്ക്കാവുന്നതാണ്. മലയാളത്തിലോ ഇംഗ്ലീഷിലോ നിര്‍മ്മിക്കുന്ന ഷോര്‍ട്ട് ഫിലിമുകള്‍ക്ക് സബ് ടൈറ്റിലുകളുടെ ആവശ്യമില്ല. ഗൂഗിള്‍ ഡ്രൈവ്, യൂട്യൂബ്, വിമിയോ എന്നിവയില്‍ അപ്ലോഡ് ചെയ്ത ഷോര്‍ട്ട് ഫിലിമുകളുടെ ലിങ്കാണ് മത്സരത്തിന് അയയ്ക്കേണ്ടത്.
മികച്ച ഷോര്‍ട്ട് ഫിലിമിന് ഒരു ലക്ഷം രൂപയും രണ്ടാമത്തെ ചിത്രത്തിന് 50,000 രൂപയും മൂന്നാമത്തെ ചിത്രത്തിന് 25,000 രൂപയും ഫലകവും പ്രശസ്തിപത്രവുമാണ് അവാര്‍ഡ്. ഇതിന് പുറമെ മികച്ച സംവിധായകന്, നടി, നടന്, ബാലതാരം, ഛായാഗ്രാഹകന്‍, എഡിറ്റര്‍, പശ്ചാത്തലസംഗീത സംവിധായകന്, സൗണ്ട് ഡിസൈനര്‍, വിഎഫ്എക്സ് ആര്‍ട്ടിസ്റ്റ്, മികച്ച തിരക്കഥ എന്നിവയ്ക്കും വ്യക്തിഗത അവാര്‍ഡുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. മികച്ച സംവിധായകന് 10,000 രൂപയും മറ്റ് കാറ്റഗറിയില്‍ പെട്ടവര്‍ക്ക് 5000 രൂപയുമാണ് അവാര്‍ഡ് തുക. മികച്ച കാമ്പസ് ഫിലിം, പ്രവാസി ഫിലിം എന്നിവയ്ക്ക് സ്പെഷ്യല്‍ ജ്യൂറി അവാര്‍ഡ് ലഭിക്കും. പ്രവേശന ഫീസ് 2500 രൂപയാണ്. ഫെഫ്ക ഡയറക്ടേഴ്സ് യൂണിയന് അംഗങ്ങള്‍ക്ക് 1000 രൂപ ഇളവ് അനുവദിച്ചിട്ടുണ്ട്. ഓണ്‍ലൈനായിവേണം ഷോട്ട് ഫിലിമുകളും അപേക്ഷയും അയയ്ക്കേണ്ടത്. മെയ് 25 ആണ് അവസാന തീയതി. വിശദ വിവരങ്ങള്‍ക്കും ഓണ്‍ലൈന്‍ അപേക്ഷ ഫോറത്തിനും www.fefkadirectorsunion.com എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.
Recent Comments