ഗ്രാമീണ പശ്ചാത്തലത്തില്‍ അവതരിപ്പിക്കുന്ന ത്രികോണ പ്രണയകഥ ആവണിക്ക് ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തില്‍ തിരിതെളിഞ്ഞു. ആദ്യതിരി തെളിച്ചതും സ്വിച്ചോണ്‍കര്‍മ്മം നിര്‍വ്വഹിച്ചതും പി.ജി. ശശികുമാരവര്‍മ്മ (മുന്‍ രാജപ്രതിനിധി, പന്തളം കൊട്ടാരം ട്രസ്റ്റ് പ്രസിഡന്റ്) യായിരുന്നു. തിരുച്ചെന്തൂര്‍ യാഗസാമ്രാട്ട് ബ്രഹ്മശ്രീ എന്‍ വെങ്കിടേശ്വര അയ്യര്‍ ആണ് ആദ്യ ക്ളാപ്പടിച്ചത്. ബ്രഹ്മശ്രീ എം എസ് ശ്രീരാജ് കൃഷ്ണന് പോറ്റി (ദേശീയ ചെയര്മാന്, അഖില താന്ത്രി പ്രചാരക് സഭ), ജെ വിക്രമന്‍സ്വാമി കുരിയന്‍വിള (ശ്രീ ഭഗവതി മുടിപ്പുര ക്ഷേത്രാചാര്യന്, പാറശ്ശാല) എന്നിവര്‍ ചടങ്ങിനെ സാന്നിധ്യം കൊണ്ട് ധന്യമാക്കി.
സൂരജ്സണ്‍, അഭിരാമി ഗിരീഷ്, ദേവന്, ടി.ജി. രവി, ജയശങ്കര്‍, ശൈലജ തുടങ്ങിയവര്‍ക്കൊപ്പം പുതുമുഖങ്ങളും പ്രശസ്തരും അണിചേരുന്നു.
ദേവദാസ് ഫിലിംസിന്റെ ബാനറില്‍ കല്ലയം സുരേഷാണ് ചിത്രം നിര്‍മ്മിക്കുന്നത്. രാജമോഹന്‍ സംവിധാനവും മിത്തല്‍ പുത്തന്‍വീട് തിരക്കഥയും ലാല്‍ കണ്ണന് ഛായാഗ്രഹണവും അനന്തു വിജയ് എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു. പ്രൊഡക്ഷന്‍ കണ്ട്രോളര് ജയശീലന്‍ സദാനന്ദന്, ഗാനരചന എം.ആര്. ജയഗീത, രാജന് കാര്‍ത്തികപ്പള്ളി, കല്ലയം സുരേഷ്, ഉണ്ണി കുളമട, സംഗീതം ബിനോജ് ബിനോയി, ആലാപനം കെഎസ് ചിത്ര, നജിം അര്‍ഷാദ്, വിനിത, സീതാലക്ഷ്മി, കല അര്‍ക്കന്‍ എസ് കര്‍മ്മ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍ പ്രദീപ് കടയങ്ങാട്, ചമയം പ്രദീപ് വിതുര, കോസ്റ്റിയൂം അരവിന്ദ് കെ ആര്, അസ്സോസിയേറ്റ് ഡയറക്ടര്‍ ബോബന് ഗോവിന്ദന്, ഫിനാന്‍സ് കണ്ട്രോളര് സണ്ണി താഴുത്തല, കോറിയോഗ്രാഫി രേവതി ചെന്നൈ, ഡിസൈന്‍സ് മനു ഡാവിഞ്ചി, സ്റ്റില്‍സ് അജേഷ് ആവണി, പിആര്‍ഒ അജയ് തുണ്ടത്തില്‍.
കോഴിക്കോട് ബാലുശ്ശേരിയും പരിസര പ്രദേശങ്ങളുമാണ് ചിത്രത്തിന്റെ ലൊക്കേഷന്‍.
Recent Comments