45-ാമത് ഫിലിം ക്രിട്ടിക്സ് അവാര്‍ഡ് പ്രഖ്യാപിച്ചു. കുറുപ്പ്, സല്യൂട്ട് എന്നീ ചിത്രങ്ങളിലെ മികച്ച പ്രകടനത്തിലൂടെ ദുര്‍ഖര്‍ സല്മാന് മികച്ച നടനായി. ദുര്‍ഗ കൃഷ്ണയാണ് മികച്ച നടി. ചിത്രം ഉടല്. കൃണാന്ദ് നിര്‍മ്മിച്ച് സംവിധാനം ചെയ്ത ആവാസവ്യൂഹമാണ് മികച്ച ചിത്രം. നായാട്ട് സംവിധാനം ചെയ്ത മാര്ട്ടിന് പ്രക്കാര്ട്ടാണ് മികച്ച സംവിധായകന്. ഉണ്ണി മുകുന്ദനാണ് സഹനടന്‍. ചിത്രം മേപ്പടിയാന്. ഹോമിലെ മികച്ച പ്രകടനത്തിലൂടെ മഞ്ജുപിള്ള മികച്ച സഹനടിയായി.
ഫിലിം ക്രിറ്റിക്സ് അസോസിയേഷന് പ്രസിഡന്റും ജൂറി ചെയര്‍മാനുമായ ഡോ. ജോര്‍ജ് ഓണക്കൂറാണ് പുരസ്കാരം പ്രഖ്യാപിച്ചത്. തേക്കിന്‍കാട് ജോസഫ്, എം.എഫ്. തോമസ്, എ. ചന്ദ്രശേഖര്‍, ഡോ. അരവിന്ദന് വല്ലച്ചിറ, സുകു പാല്‍ക്കുളങ്ങര, അഡ്വ. പൂവള്ളി രാമചന്ദ്രന് നായര്‍, പ്രൊഫ. വിശ്വമംഗലം സുന്ദരേശന്, ബാലന് തിരുമല, ജി. ഗോപിനാഥ്, മുരളി കോട്ടയ്ക്കകം എന്നിവരായിരുന്നു ജൂറി അംഗങ്ങള്‍.
സമഗ്ര സംഭാവനയ്ക്കുള്ള ചലച്ചിത്രരത്ന പുരസ്കാരം സംവിധായകന് ജോഷിക്കും ക്രിട്ടിക്സ് റൂബി ജൂബിലി പുരസ്കാരം സുരേഷ് ഗോപിക്കും സമ്മാനിക്കും. രേവതി, ഉര്‍വ്വശി, ബാബു നമ്പൂതിരി, കൊച്ചുപ്രേമന് എന്നിവരെയും ചലച്ചിത്രപുരസ്കാരം നല്കി ആദരിക്കും.
മിന്നല്‍ മുരളിയാണ് മികച്ച രണ്ടാമത്തെ ചിത്രം. ബേസില്‍ ജോസഫാണ് മികച്ച രണ്ടാമത്തെ ചിത്രത്തിന്റെ സംവിധായകന്. മാസ്റ്റര്‍ ആന്മയിയും മാസ്റ്റര്‍ അഭിമന്യുവുമാണ് മികച്ച ബാലതാരങ്ങള്‍. ദൃശ്യം 2 ന് തിരക്കഥയെഴുതിയ ജീത്തു ജോസഫും ഋ എന്ന സിനിമയ്ക്കുവേണ്ടി തിരക്കഥയെഴുതിയ ജോസ് കെ. മാനുവലും മികച്ച തിരക്കഥാകൃത്തുകള്‍ക്കുള്ള അവാര്‍ഡ് പങ്കിട്ടു.
ജയകുമാര്‍ കെ. പവിത്രനാണ് മികച്ച ഗാനരചയിതാവ്. ചിത്രം എന്റെ മഴ. ഹൃദയം, മധുരം എന്നീ ചിത്രങ്ങള്‍ക്കുവേണ്ടി സംഗീതം ഒരുക്കിയ ഹിഷാം അബ്ദുല്‍ വഹാബ് ആണ് മികച്ച സംഗീത സംവിധായകന്. സൂരജ് സന്തോഷ് മികച്ച പിന്നണി ഗായകനും അപര്‍ണ രാജീവ് പിന്നണി ഗായികയായും തെരഞ്ഞെടുക്കപ്പെട്ടു. സല്യൂട്ടിന് വേണ്ടി ഛായാഗ്രഹണം ഒരുക്കിയ അസ്ലാം കെ. പുരയിലാണ് മികച്ച ക്യാമറാമാന്. എഡിറ്റര്‍ പ്രജീഷ് പ്രകാശ് (ചിത്രം ഹോം). ശബ്ദലേഖകന്‍ സാം ജോസ് (ചിത്രം സാറാസ്), കലാസംവിധായകന്‍ മനു ജഗത്ത് (ചിത്രം മിന്നല്‍ മുരളി), മേക്കപ്പ് മാന്‍ ബിനോയ് കൊല്ലം (ചിത്രം തുരുത്ത്). വസ്ത്രാലങ്കാരം അരുണ്‍ മനോഹര്‍ (ചിത്രം സബാഷ് ചന്ദ്രബോസ്), മികച്ച ജനപ്രിയ ചിത്രം ഹൃദയം.
മികച്ച നവാഗത പ്രതിഭകള്‍:
സംവിധാനം- സാനു ജോണ്‍ വര്‍ഗീസ് (ചിത്രം ആര്‍ക്കറിയാം), ഫാ. വര്‍ഗീസ് ലാല്‍ (ചിത്രം ഋ), ബിനോയ് വേളൂര്‍ (ചിത്രം മോസ്കോ കവല), കെ.എസ്. ഹരിഹരന് (ചിത്രം കാളച്ചേകോന്‍), സുജിത് ലാല്‍ (ചിത്രം രണ്ട്), സംവിധായകമികവിനുള്ള പ്രേത്യക ജൂറി പുരസ്കാരം: വി.സി. അഭിലാഷ് (ചിത്രം: സബാഷ് ചന്ദ്രബോസ്), ചലച്ചിത്രസംബന്ധിയായ മികച്ച സിനിമയ്ക്കുള്ള പ്രത്യേക ജൂറി പുരസ്കാരം: ചലച്ചിത്രം (സംവിധാനം അബ്്ദുല്‍ ഗഫൂര്‍), ലഹരി വിരുദ്ധ പ്രമേയം അവതരിപ്പിച്ചതിനുള്ള പ്രത്യേക ജൂറി പുരസ്കാരം: കോളേജ് ക്യൂട്ടീസ് (സംവിധാനം എ.കെ.ബി കുമാര്‍), നിര്‍മ്മാതാവിനുള്ള പ്രത്യേക ജൂറി പുരസ്കരാം: ശാന്ത മുരളി (ചിത്രം: സാറാസ്), മാത്യു മാമ്പ്ര (ചിത്രം: ചെരാതുകള്‍), അഭിനയമികവിനുള്ള പ്രത്യേക ജൂറി പുരസ്കാരം: ഭീമന് രഘു (ചിത്രം കാളച്ചേകോന്‍), പ്രിയങ്ക നായര്‍ (ചിത്രം ആമുഖം), കലാഭവന്‍ റഹ്മാന് (ചിത്രം രണ്ട്), വിഷ്ണു ഉണ്ണികൃഷ്ണന് (ചിത്രം: രണ്ട്, റെഡ് റിവര്‍), ശ്രുതി രാമചന്ദ്രന് (ചിത്രം: മധുരം), രതീഷ് രവി (ചിത്രം ധരണി), അനൂപ് ഖാലിദ് (ചിത്രം സിക്സ് അവേഴ്സ്), ഗാനരചനയ്ക്കുള്ള പ്രത്യേക ജൂറി പുരസ്കാരം: ലേഖ ബി കുമാര്‍ (ചിത്രം കോളേജ് ക്യൂട്ടീസ്), ഗായികയ്ക്കുള്ള പ്രത്യേക ജൂറി പുരസ്കാരം: പി.കെ. മേദിനി (ചിത്രം: തീ), ഛായാഗ്രഹണ മികവിനുള്ള പ്രത്യേക ജ്യൂറി പുരസ്കാരം: ഉണ്ണി മടവൂര്‍ (ചിത്രം: ഹോളിവൂണ്ട്), വൈവിദ്ധ്യപ്രസക്തമായ വിഷയങ്ങളവതരിപ്പിച്ചതിനുള്ള പ്രത്യേക ജൂറി പുരസ്കാരം: ധരണി (സംവിധാനം ശ്രീവല്ലഭന്), ഹോളി വൂണ്ട് (സംവിധാനം അശോക് ആര് നാഥ്), ആമുഖം (സംവിധാനം അഭിലാഷ് പുരുഷോത്തമന്).
Recent Comments