അപ്രതീക്ഷിതമായിരുന്നു ഷാഫിയുടെ വിടവാങ്ങല്‍. രണ്ടാഴ്ച മുന്‍പ് വിളിക്കുമ്പോഴും ഷാഫി പുതിയ പ്രൊജക്ടുകളെക്കുറിച്ചാണ് സംസാരിച്ചത്. വിഷ്ണു-ബിബിന്‍ ജോര്‍ജിന്റെ തിരക്കഥയില്‍ ഫഹദ് ഫാസില്‍ നായകനാകുന്ന ചിത്രം, ഷാഫിയുടെ കഥയില്‍ സേതുവും ഷാഫിയും ചേര്‍ന്ന് എഴുതുന്ന തിരക്കഥയില്‍ നവാഗതനായ പ്രവീണ്‍ സംവിധാനം ചെയ്യുന്ന ചിത്രം. അങ്ങനെ സ്വപ്നപദ്ധതിയില്‍ ഏറെ…
പക്ഷേ, എത്ര പെട്ടെന്നാണ് എല്ലാം തകിടം മറിഞ്ഞത്. തലവേദനയിലായിരുന്നു തുടക്കം. കണ്ണടപോലും വയ്ക്കാനാവാത്തത്ര വേദന. തീരെ നിവൃത്തിയില്ലാതെ വന്നപ്പോഴാണ് ഷാഫി ആസ്റ്റര്‍ മെഡിസിറ്റിയില്‍ എത്തുന്നത്. വിദഗ്ദ്ധ പരിശോധനയില്‍ കരളിന് ചെറിയ തകരാറ് കണ്ടെത്തുന്നു. നേരത്തെ ഫാറ്റി ലിവറിന്റെ പ്രശ്നങ്ങള്‍ ഷാഫിയെ അലട്ടിയിരുന്നു. അതിന്റെ തുടര്‍ച്ചയെന്നോണം സംഭവിച്ച ശാരീരിക മാറ്റങ്ങള്‍. സിടി സ്കാനില്‍ ഗുരുതരമായ പ്രശ്നങ്ങള്‍ ഡോക്ടര്‍മാര്‍ കണ്ടെത്തിയിരുന്നു. ചികിത്സയ്ക്കിടെ ആന്തരിക രക്തസ്രാവം സംഭവിക്കുകയായിരുന്നു. ഉടനെതന്നെ സര്‍ജറിക്ക് വിധേയമാക്കി, അതും വെന്റിലേറ്ററില്‍ വച്ചുതന്നെ. പക്ഷേ അപ്പോഴേയ്ക്കും മറ്റ് അവയവങ്ങളെല്ലാം പ്രവര്‍ത്തനരഹിതമാവാന്‍ തുടങ്ങിയിരുന്നു. മരുന്നുകളോട് പ്രതികരിക്കാനാവാത്ത അവസ്ഥ. ആധുനിക വൈദ്യശാസ്ത്രത്തിന് പരിമിതികള്‍ ഏറെ ഉണ്ടെന്ന് തോന്നിച്ച സന്ദര്‍ഭം. ഹൃദയവേദനയോടെങ്കിലും കുടുംബാംഗങ്ങള്‍ മെഡിക്കല്‍ ടീമിന്റെ തീരുമാനത്തിന് വഴങ്ങേണ്ടിവന്നു. ഒടുവില്‍ അത് സംഭവിച്ചു. എന്നന്നേയ്ക്കുമായി ഷാഫിയും ഓര്‍മ്മയാകുന്നു.
56-ാമത്തെ വയസ്സിലാണ് ഷാഫിയുടെ വിടവാങ്ങല്‍. ഇനിയും ഏറെ സംഭാവനകള്‍ മലയാള സിനിമയ്ക്ക് നല്‍കേണ്ടിയിരുന്ന പ്രതിഭ. കണ്ണീരോടെയല്ലാതെ ഷാഫിയുടെ വിടവാങ്ങലിനെ അനുസ്മരിക്കാന്‍ കഴിയില്ല.
Recent Comments