മിഥുന് മാനുവല്‍ തോമസ് സംവിധാനം ചെയ്യുന്ന ആടിന്റെ മൂന്നാം ഭാഗം വരുന്നുവെന്ന് അറിയിച്ചിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. ഫ്രൈഡേ ഫിലിംസിന്റെ ബാനറില്‍ വിജയ് ബാബുവാണ് ചിത്രം നിര്‍മ്മിക്കുന്നത്. ജയസൂര്യയും മിഥുനും വിജയ് ബാബുവും ഷാജി പാപ്പന് കോസ്റ്റ്യൂമില്‍ ആടിനെ പിടിച്ചു കൊണ്ട് നില്ക്കുന്ന പോസ്റ്ററും പങ്കുവെച്ചിട്ടുണ്ട്.

അന്ന് മുതല്‍ ആട് 3 നുള്ള കാത്തിരിപ്പിലായിരുന്നു ആരാധകര്‍. ഇപ്പോള്‍ അതിന്റെ പ്രഖ്യാപനവും ഉണ്ടായിരിക്കുകയാണ്. ‘പാപ്പനും പിള്ളേരും വരുവാ കേട്ടോ.. ഇനി അങ്ങോട്ട് ആടുകാലം’ എന്നാണ് ജയസൂര്യ പോസ്റ്റര്‍ പങ്കുവച്ച് കുറിച്ചത്. ‘പാപ്പന് സിന്‍ഡിക്കേറ്റ് വരാര്’ എന്നായിരുന്നു മിഥുന് കുറിച്ചത്. ഈ വര്‍ഷം തന്നെ ചിത്രത്തിന്റെ ഷൂട്ടിങ്ങ് ഉണ്ടാകും.
Recent Comments