ടൊവിനോ തോമസിനെ നായകനാക്കി ജിതിന് ലാല്‍ സംയവിധാനം ചെയ്യുന്ന അജയന്റെ രണ്ടാം മോഷണത്തിന്റെ റിലീസ് എറണാകുളം പ്രിന്‍സിപ്പല്‍ സബ് കോടതി താല്‍ക്കാലികമായി തടഞ്ഞു. സാമ്പത്തിക ക്രമക്കേട് ചൂണ്ടിക്കാട്ടി എറണാകുളം സ്വദേശി ഡോ. വിനീത് നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കോടതിയുടെ ഉത്തരവ്.
ചിത്രത്തിന്റെ നിര്‍മ്മാണത്തിനായി താന്‍ 3.2 കോടി രൂപ മുടക്കിയെങ്കിലും ഉടമസ്ഥാവകാശം നിഷേധിക്കുകയും അവകാശം താനറിയാതെ മറ്റൊരു കക്ഷിക്ക് രഹസ്യമായി കൈമാറുകയും ചെയ്തുവെന്നാണ് പരാതി. ചിത്രത്തിന്റെ ഒടിടി-സാറ്റലൈറ്റ് റിലീസിനും വിലക്ക് ബാധകമാണ്. അജയന്റെ രണ്ടാം മോഷണത്തില്‍ മൂന്ന് കാലഘട്ടങ്ങളിലെ മൂന്ന് കഥാപാത്രങ്ങളെയാണ് ടൊവിനോ തോമസ് അവതരിപ്പിക്കുന്നത്.
എന്ന് നിന്റെ മൊയ്തീന്, കുഞ്ഞിരാമായണം, ഗോദ, കല്‍ക്കി എന്നീ ചിത്രങ്ങളുടെ സഹസംവിധായകനാണ് ജിതിന്‍ലാല്‍. ഒരു എന്റര്ടെയ്നര് ചിത്രമാണിത്. കളകിത്ത് ഏറെ പ്രാധാന്യം നല്കുന്ന ചിത്രം 1900, 1950, 1990 എന്നീ കാലഘട്ടങ്ങളിലൂടെയാണ് കടന്നുപോകുന്നത്.
യുജിഎം പ്രൊഡക്ഷന്‍സ്, മാജിക് ഫ്രെയിംസ് എന്നീ ബാനറുകളില്‍ ഡോ. സക്കറിയ തോമസ്, ലിസ്റ്റിന് സ്റ്റീഫന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
Recent Comments