ടൊവിനോ തോമസ് ആദ്യമായി ട്രിപ്പിള്‍ റോളിലെത്തുന്ന ‘അജയന്റെ രണ്ടാം മോഷണം’ എന്ന സിനിമയുടെ ചീമേനി ലൊക്കേഷനില്‍ വന്‍തീപിടുത്തമുണ്ടായി. ഷൂട്ടിങ്ങിനായി ഒരുക്കിയ ക്രോം സെറ്റപ്പ് മുഴുവനും തീപിടുത്തത്തില്‍ നശിച്ചു. ലക്ഷങ്ങളുടെ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. ടൊവിനോ തോമസ് ഷൂട്ടിംഗ് പൂര്‍ത്തിയാക്കി മടങ്ങിയതിന് പിന്നാലെയായിരുന്നു അപകടം.
കാസര്‍ഗോട്ടെ ഒരു ഉള്‍പ്രദേശമാണ് ചീമേനി. അവിടെ 600 ഏക്കറിലധികം വ്യാപിച്ച് കിടക്കുന്ന പ്ലാന്റേഷനിലായിരുന്നു സിനിമാസെറ്റ് ഒരുക്കിയിരുന്നത്. അപ്രതീക്ഷിതമായി ഉണ്ടായ കാട്ടുതീയാണ് തീപിടുത്തത്തിന് കാരണം. തീപിടുത്തം ഉണ്ടായപ്പോള്‍ ഷൂട്ടിംഗ് നടന്നുകൊണ്ടിരിക്കുകയായിരുന്നു. സുരഭി അടക്കമുള്ള ആര്‍ട്ടിസ്റ്റുകളും ലൊക്കേഷനിലുണ്ടായിരുന്നു. ശക്തമായ കാറ്റ് തീ പെട്ടെന്ന് പടര്‍ന്നുപിടിക്കാന്‍ ഇടയാക്കി. അതിനാലാണ് സെറ്റ് പൂര്‍ണ്ണമായും കത്തിയമര്‍ന്നത്. ആ സമയം ലൊക്കേഷനില്‍ ആളുകള്‍ ഉണ്ടായിരുന്നതിനാല്‍ പെട്ടെന്ന് തീ അണയ്ക്കാന്‍ സാധിച്ചു. വലിയ അപകടമാണ് അതുമൂലം ഒഴിവായത്.
സെറ്റ് നശിച്ചത് തുടര്‍ന്നുള്ള ചിത്രീകരണത്തെ ബാധിച്ചിരിക്കുകയാണ്. ചിത്രീകരണം ആരംഭിച്ച് 112 ദിവസങ്ങള്‍ പിന്നിടുമ്പോളാണ് ഇങ്ങനെയൊരു അപകടം സംഭവിച്ചത്. ഈ മാസം 10-ാം തീയതി ഷൂട്ടിംഗ് അവസാനിക്കും.
ബിഗ് ബജറ്റ് ചിത്രമായ ‘അജയന്റെ രണ്ടാം മോഷണം’ ത്രീഡി ഉള്‍പ്പെടെ അഞ്ച് ഭാഷകളിലായിട്ടാണ് പുറത്തിറങ്ങുന്നത്. നവാഗതനായ ജിതിന് ലാലാണ് ചിത്രത്തിന്റെ സംവിധായകന്. യുജിഎം പ്രൊഡക്ഷന്‍സ്, മാജിക് ഫ്രെയിസ് എന്നിവയുടെ ബാനറുകളില്‍ ഡോ. സക്കറിയ തോമസ്, ലിസ്റ്റിന് സ്റ്റീഫന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
Recent Comments