ഉണ്ണി മുകുന്ദന്, സൂരി, ശശികുമാര്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന തമിഴ് ചിത്രം ഗരുഡന്റെ ഫസ്റ്റ് ലുക്കും ഗ്ലിംപ്സും പുറത്തിറക്കി. വെട്രിമാരന്റെ അസോസിയേറ്റ് ഡയറക്ടര്‍ ദുരൈ സെന്തില്‍ കുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പ്രശസ്ത സംവിധായകന് വെട്രിമാരനാണ് ഈ ചിത്രം എഴുതിയിരിക്കുന്നത്.
ഒരു ഗ്രാമത്തില്‍ നടക്കുന്ന കഥയാണ് ചിത്രത്തില്‍ പറയുന്നത്. സഹോദരങ്ങളുടെ വേഷത്തിലാണ് ചിത്രത്തില്‍ ഉണ്ണി മുകുന്ദനും ശശി കുമാറും എത്തുന്നത്. ഇവരുടെ വിശ്വസ്തനായ ജീവനക്കാരന്റെ വേഷത്തിലാണ് സൂരി എത്തുന്നത്. വളരെ വ്യത്യസ്തമായ കഥാപാത്രങ്ങളെയാണ് ചിത്രത്തില്‍ മൂവരും അവതരിപ്പിക്കുന്നത്.
സമുദ്രക്കനി, രേവതി ശര്‍മ്മ, ശിവദ നായര്‍, മൈം ഗോപി, മൊട്ടൈ രാജേന്ദ്രന്, തുടങ്ങിയവരും താരനിരയില്‍ ഉള്‍പ്പെടുന്നു. യുവന് ശങ്കര്‍ രാജയുടെ സംഗീതവും ആര്‍തര്‍ എ വില്‍സണ്‍ ഛായാഗ്രഹണവും നിര്‍വഹിക്കുന്നു.
Recent Comments