സ്പ്രിംഗിലൂടെ മലയാള സിനിമ പ്രേക്ഷകര്‍ക്ക് ഒരു റൊമാന്റിക് ഡ്രാമ സമ്മാനിക്കാന്‍ ഒരുങ്ങുകയാണ് ശ്രീലാല്‍ നാരായണന് എന്ന നവാഗത സംവിധായകന്. ചെറിയ വൈകല്യങ്ങള്‍ പോലും വലിയ കുറവായി കാണുന്ന പലര്‍ക്കും ഒരു മാതൃകയായി തന്റെ വൈകല്യങ്ങളോട് പടപ്പൊരുതി കഴിഞ്ഞ ഏഴ് വര്‍ഷത്തോളമായി പരസ്യസംവിധായകനായി പ്രശസ്തമായ പല ബ്രാന്‍ഡുകളുടെയും കൂടെ പ്രവര്‍ത്തിച്ച ആളാണ് ശ്രീലാല്‍ നാരായണന്.
ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ കുഞ്ചാക്കോ ബോബന്, ജയസൂര്യ, ആസിഫ് അലി, നാദിര്‍ഷ, രമേഷ് പിഷാരടി, ഉണ്ണി മുകുന്ദന്, സലീം കുമാര്‍ തുടങ്ങിയവരുടെ പേജുകളിലൂടെയാണ് പുറത്തിക്കിയത്. ബാദുഷ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ എന്‍.എം. ബാദുഷ നിര്‍മിക്കുന്ന രണ്ടാമത്തെ ചിത്രം കൂടിയാണ് സ്പ്രിംഗ്.
ആദില്‍ എബ്രഹാം, ആരാധ്യ ആന്‍, മറീന മൈക്കിള്‍ എന്നിവരോടൊപ്പം ബിറ്റോ ഡേവിസ്, ബാലാജി, വിനീത് തട്ടില്‍ എന്നിവരാണ് ചിത്രത്തില്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സിനോജ് അയ്യപ്പനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. സുനില്‍ഗി പ്രകാശനാണ് എക്സിക്യൂട്ടിവ് പ്രൊഡ്യൂസര്‍, മ്യൂസിക്- അലോഷ്യ പീറ്റര്‍, എഡിറ്റര്‍- ജോവിക് ജോണ്‍, ആര്‍ട്ട്- ദില്‍ജിത് എം ദാസ്, പ്രൊഡക്ഷന്‍ ഡിസൈനര്‍- ലൈം ടീ, പ്രൊഡക്ഷന്‍ കണ്ട്രോളര്- സക്കീര്‍ ഹുസ്സൈന്‍, മേക്കപ്പ്- അനീഷ് വൈപ്പിന്‍, കോസ്റ്റ്യൂംസ്- ദീപ്തി അനുരാഗ്, കൊറിയോഗ്രഫി- ശ്രീജിത്ത്, കളറിസ്റ്റ്- രമേശ് സി പി, സൗണ്ട് ഡിസൈന്‍- ഷെഫിന് മായന്‍, ചീഫ് അസോസിയേറ്റ്- വിജീഷ് പിള്ള, അസോസിയേറ്റ്- അരുണ്‍ ജിദു, പി.ആര്.ഓ- പി ശിവപ്രസാദ്, ഡിസൈന്‍- ലൈം ടീ എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.
Recent Comments