കാളപൂട്ടിന്റെ വിശ്വാസങ്ങളും,ഗ്രാമീണ കാഴ്ചകളും പശ്ചാത്തലമാകുന്ന സിനിമയാണ് കാളച്ചേകോന്‍. ജെല്ലിക്കെട്ടിനെ കിടപിടിക്കുന്ന കാളപൂട്ട് മത്സരം ചിത്രത്തില്‍ നിറഞ്ഞു നില്ക്കുന്നു. ഉദ്യോഗജനകമായ സംഭവവികാസങ്ങളും, ആക്ഷനും സസ്പെന്‍സും നിറഞ്ഞ കഥാസന്ദര്‍ഭങ്ങളും കാളച്ചേകോന്‍ എന്ന ചിത്രത്തിന് മാറ്റ് കൂട്ടുന്നു. വീറും വാശിയും നിറഞ്ഞ കാളപ്പോര് മത്സരവും ഒപ്പംതന്നെ നാടന്‍ സംഘട്ടന രംഗങ്ങളും ഈ ചിത്രത്തിന്റെ പ്രത്യേകതയാണ്. പാലക്കാടിന്റെ ഹരിതാഭയാര്‍ന്ന പശ്ചാത്തലത്തില്‍ കുളിര്‍മയോടെ കൂടിയ പ്രണയകഥയും ചിത്രത്തിലുണ്ട്. ചിത്രത്തിന്റെ ആദ്യ ഗാനം ഇന്ന് റിലീസ് ചെയ്തു.
ശാന്തി മാതാ ക്രിയേഷന്റെ ബാനറില്‍ ഡോക്ടര്‍ ജ്ഞാനദാസ് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ രചനയും സംവിധാനവും കെ എസ് ഹരിഹരന് നിര്‍വഹിക്കുന്നു. കെ എസ് ഹരിഹരന് എഴുതിയ വരികള്‍ക്ക് ഡോക്ടര്‍ ഗിരീഷ്ജ്ഞാനദാസ് സംഗീതം പകര്‍ന്നിരിക്കുന്നു. ഡിഓപി ടി എസ് ബാബു. എഡിറ്റിംഗ് ഷമീര്‍. എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ഡോക്ടര്‍ ശാന്തിജ്ഞാനദാസ്.
ഡോക്ടര്‍ ഗിരീഷ്ജ്ഞാനദാസ് നായകനായ ചിത്രത്തില്‍ ആരാധ്യ സായ് നായികയാവുന്നു. കൂടാതെ മണികണ്ഠന് ആചാരി, ദേവന്, ഇന്ദ്രന്‍സ്, സുധീര്‍ കരമന, ഭീമന്‍രഘു, നിര്‍മല്‍പാലാഴി, കബീര്‍, പ്രദീപ്, ഗീതാ വിജയന് എന്നിവരും അഭിനയിക്കുന്നു. പാലക്കാട്,നെന്മാറ, പോത്തുണ്ടി,ആലത്തൂര്‍ തുടങ്ങിയ പ്രദേശങ്ങളില്‍ ആയിരുന്നു ചിത്രീകരണം പൂര്‍ത്തിയായത്. ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത് ജയചന്ദ്രന്, സിത്താര, ഗിരീഷ്ജ്ഞാനദാസ്, ഭീമന് രഘു എന്നിവരാണ്. പശ്ചാത്തല സംഗീതം ശരത്ചന്ദ്രന്. കലാസംവിധാനം ജീമോന്‍. മേക്കപ്പ് ജയമോഹന്. കൊറിയോഗ്രാഫി കൂള്‍ ജയന്ത്. ആക്ഷന്‍ റണ്‍ രവി.ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ വിനീഷ് നെന്മാറ. കോസ്റ്റ്യൂം അബ്ബാസ്പാണാവള്ളി. പ്രൊഡക്ഷന്‍ കണ്ട്രോളര് പി സി മുഹമ്മദ്. സ്റ്റീല്‍സ് ശ്രീനി മഞ്ചേരി. പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് ജയരാജ് വെട്ടം. പിആര്‍ഒ എംകെ ഷെജിന്‍ ആലപ്പുഴ.
Recent Comments