കേരളത്തില്‍ ഏറ്റവധികം ആരാധകരുള്ള അന്യഭാഷാ നടനാണ് ദളപതി വിജയ്. ചുരുങ്ങിയ കാലം കൊണ്ട് മികച്ച ചിത്രങ്ങള്‍ ഒരുക്കി കേരളത്തില്‍ ഒരുപാട് ആരാധകരെ സൃഷ്ടിക്കാന്‍ കഴിഞ്ഞ യുവ സംവിധായകനാണ് ലോകേഷ് കനകരാജ്. ഇരുവരും ഒന്നിക്കുന്ന ചിത്രമെന്ന നിലയില്‍ വന്‍ പ്രതീക്ഷകളാണ് ആരാധകര്‍ക്കിടയിലുള്ളത്. ചിത്രം 2023 ഒക്ടോബര്‍ 19ന് റിലീസിനെത്തും.
തുടക്കം മുതല്‍ കേരളത്തിലെ വിതരണാവകാശത്തിന് വന്‍ ഡിമാന്റാണ് ഉണ്ടായിരുന്നത്. 5 പ്രധാന വിതരണക്കാരാണ് കേരളത്തിലെ വിതരണാവകാശത്തിനായി മത്സരിച്ചിരുന്നത്. ഏറ്റവും ഒടുവിലായി ലഭിച്ച വിവരമനുസരിച്ച് കൂടുതല്‍ തുകയുമായി മുന്നില്‍ നില്‍ക്കുന്നത് ഗോകുലം ഗോപാലനാണ്. നിലവിലെ സാഹചര്യം കണക്കിലെടുത്താല്‍ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലന് തന്നെയാവും കേരളത്തില്‍ ലിയോ പ്രദര്‍ശനത്തിന് എത്തിക്കുന്നത്.
സെവന് സ്ക്രീന്‍ സ്റ്റുഡിയോസിന്റെ ബാനറില്‍ എസ്. ലളിത് കുമാര്‍ നിര്‍മിക്കുന്ന ‘ലിയോ’ ലോകേഷ് കനകരാജാണ് സംവിധാനം ചെയ്യുന്നത്. കമല്‍ ഹാസനെ നായകനാക്കി ‘വിക്രം’ എന്ന സിനിമയുടെ വമ്പന്‍ വിജയത്തിന് ശേഷം ലോകേഷ് ഒരുക്കുന്ന ചിത്രമെന്ന പ്രത്യേകത കൂടി ചിത്രത്തിനുണ്ട്.
വിജയ്യുടെ പാന്‍ ഇന്ത്യന്‍ ചിത്രമായിട്ടാണ് ‘ലിയോ’യില്‍ ഒരുങ്ങുന്നത്. എല്ലാ ഭാഷകളില്‍ നിന്നുള്ള നടീനടന്മാര് ചിത്രത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. മലയാളത്തില്‍ നിന്ന് മാത്യു, ബാബു ആന്റണി എന്നിര്‍ അഭിനയിക്കുന്നു. ചിത്രത്തിലെ ഒരു പ്രധാന വേഷത്തില്‍ സഞ്ജയ് ദത്ത് എത്തുന്നു. ആക്ഷന്‍ കിംഗ് അര്‍ജുനും ചിത്രത്തില്‍ അഭിനയിക്കുന്നു. തൃഷയാണ് വിജയുടെ നായിക.
അന്യഭാഷയിലെ നിര്‍മ്മാതാക്കള്‍ക്ക് കേരളത്തിലെ വിതരണവകാശം ശ്രീഗോകുലം മൂവീസിന്റെ നല്കാന് പ്രത്യേക താല്പര്യമുണ്ട്. അതിന് പ്രധാനമായും രണ്ട് കാരണങ്ങളാണുള്ളത്. ഒന്ന് കേരളത്തിലെ വിതരണാവകാശം ഏറ്റെടുക്കുമ്പോള്‍ പോലും ചിത്രത്തിന് വമ്പന്‍ പ്രൊമോഷനാണ് നല്‍കുന്നത്. മറ്റൊരു ഘടകം സാമ്പത്തിക കാര്യങ്ങളിലുളള കൃത്യനിഷ്ഠയാണ്. ലൈക്ക പ്രൊഡക്ഷന്‍സിന്റെ കഴിഞ്ഞ ആറു ചിത്രങ്ങളും കേരളത്തിലെത്തിച്ചത് ശ്രീഗോകുലം മൂവീസാണ്. ലൈക്കയുടെ അണിയറയില്‍ ഒരുങ്ങുന്ന ഷങ്കര്‍-കമല്‍ ഹസന് ചിത്രം ഇന്‍ഡ്യന്‍-2, രജനികാന്ത് ചിത്രം ലാല്‍ സലാം, അജിത് ചിത്രം എന്നിവയും ശ്രീ ഗോകുലം മൂവീസ് തന്നെ കേരളത്തില്‍ എത്തിക്കാനാണ് സാദ്ധ്യത.
Recent Comments