ഉറക്കമില്ലായ്മ എല്ലാ പ്രായക്കാരെയും ഒരുപോലെ അലട്ടുന്ന പ്രശ്നമാണ്. മാനസിക സംഘര്‍ഷങ്ങളാണ് ഉറക്കമില്ലായ്മക്ക് പ്രധാന കാരണമായി പറയുന്നത്. കോവിഡ് ബാധിതരും അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്നങ്ങളിലൊന്നാണ് ഉറക്കമില്ലായ്മ. ഇതിനുള്ള പരിഹാരം നമ്മുടെ നാട്ടറിവുകളില്തന്നെയുണ്ട്. എല്ലാം ഉപേക്ഷിച്ച കൂട്ടത്തില്‍ നാം അതിനേയും അവഗണിച്ചുവെന്നുമാത്രം. ശരിയായ ഉറക്കം കിട്ടിയാല്‍തന്നെ ശരീരവും മനസ്സും ഉന്മേഷപൂര്ണ്ണമായി തീരും. അതിനുള്ള ഫലപ്രദമായ ചില നാട്ടറിവുകളെയളാണ് ഇവിടെ പരിചയപ്പെടുത്തുന്നത്.
1. ഉറങ്ങുന്നതിന് മുമ്പ് ഒരു ഗ്ലാസ് ചുടു പാല് കുടിക്കുക.
2. ഇരട്ടി മധുരത്തിന്റെ പൊടി അര ടീസ്പൂണ്‍ ചൂടു പാലില്‍ ചേര്‍ത്ത് കഴിക്കുക.
3. ജാതിക്ക പൊടി പാലില്‍ ചേര്‍ത്ത് കഴിക്കുക. (ജാതിക്ക പൊടി ആവശ്യത്തിനുമാത്രം ചേര്‍ക്കുക, അല്ലാത്തപക്ഷംതലവേദന ഉണ്ടാകും).
4. കരിംജീരകം പൊടിച്ചത് അര ടീസ്പൂണ്‍ പാലില്‍ ചേര്‍ത്ത് കഴിക്കുക.
5. അമല്‍പ്പൊരി പൊടി അര സ്പൂണ്‍ തേനില്‍ ചാലിച്ച് കഴിക്കുക.
6. തേന്‍ ഒരു ടീസ്പൂണ്‍ പാലിലോ, തണുത്ത വെള്ളത്തിലോ ചേര്‍ത്ത് കഴിക്കുക.
7. അമുക്കുരം പൊടി നെയ്യും തേനും (ഒരു ടീസ്പൂണ്‍ നെയ്യാണ് എടുക്കുന്നതെങ്കില്‍ അര ടീസ്പൂണ്‍ അമുക്കര പൊടി ചേര്‍ക്കണം. എടുക്കുന്ന നെയ്യുടെ അളവിന്റെ പകതി.് അതാണ് അളവ്) ചേര്‍ത്ത് വെച്ച് കഴിക്കുക.
8. ബീറ്റ്റ്റൂട്ട് ജ്യൂസില്‍ ഒരു സ്പൂണ്‍ തേന്‍ ചേര്‍ത്ത് കഴിക്കുക.
9. ബ്രഹ്മിനീര് 5 -10 മില്ലി ലിറ്റര്‍ കഴിക്കുക.
10. ഉലുവ തിളപ്പിച്ച വെള്ളം കുടിക്കുക.
11. രണ്ടോ മൂന്നോ ചുവന്നുള്ളി കല്ക്കണ്ടമോ ശര്‍ക്കരയോ ചേര്‍ത്ത് ചവച്ചിറക്കുക.
12. രാത്രി കിടക്കാന്‍ നേരം എരുമപ്പാല് കാച്ചി പഞ്ചസാര ചേര്‍ത്ത് കുടിക്കുക. വാതത്തിനും ശമനം കിട്ടും.
13. വെളുത്തുള്ളി ചതച്ചിട്ട് പാല് കാച്ചി കുടിക്കുക. അമിത രക്ത സമ്മര്‍ദ്ദത്തിനും ഹൃദയത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്കും കരളിനും ഉദരരോഗങ്ങള്‍ക്കും നല്ലതാണ്.
14. കുറച്ച് തൊട്ടാവാടി ഇല വെള്ളത്തില്‍ ഇട്ട് നന്നായി തിളപ്പിച്ച് കുടിക്കുക.
15. രണ്ടു പഴുത്ത തക്കാളി അരിഞ്ഞ് ഒരു നുള്ള് കുരുമുളകു പൊടിയും 10 ML തേനും ചേര്‍ത്ത് കഴിക്കുക. ജ്യൂസായിട്ടും ഉപയോഗിക്കാം. നല്ല ഉറക്കവും രാവിലെ സുഖശോധനയും ഉണ്ടാകും.
പിന്കുറിപ്പ്: ഈ 15 നാട്ടറിവുകളില്‍ നിങ്ങള്ക്കിഷ്ടപ്പെട്ടവയില് ഒന്ന് തെരഞ്ഞെടുത്ത് ഉപയോഗിക്കാം. ഉറക്കം സാധാരണനിലയിലായിക്കഴിഞ്ഞാല് ഔഷധ ഉപയോഗം നിര്‍ത്തുക.
പിന്നീട് മൂന്നോ നാലോ ദിവസങ്ങളുടെ ഇടവേളകളില്‍ ഉപയോഗിക്കാം.
വൈദ്യനാഥ് വൈദ്യാസ്സ്, എറണാകുളം
7025215234
Recent Comments