കെ നട്വര് സിംഗ് വിടവാങ്ങി. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ വിദേശകാര്യ മന്ത്രിയുമായിരുന്നു അദ്ദേഹം. ഇന്നലെ (ആഗസ്റ്റ് 10) ശനിയാഴ്ച രാത്രിയാണ് അന്തരിച്ചത്. 93 വയസ്സായിരുന്നു. ചികിത്സയിരിക്കെ ഡല്‍ഹിക്കടുത്തുള്ള ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയിലായിരുന്നു അന്ത്യം.
1931-ല്‍ രാജസ്ഥാനിലെ ഭരത്പൂര്‍ ജില്ലയില്‍ ജനിച്ച നട്വര് സിംഗ് രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നതിന് മുമ്പ് നയതന്ത്രജ്ഞനായിരുന്നു. 2004-05 ല്‍ മന്മോഹന് സിംഗ് സര്‍ക്കാരില്‍ വിദേശകാര്യ മന്ത്രിയായിരുന്നു. മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ മന്ത്രിസഭയില്‍ 1985-86 കാലഘട്ടത്തില്‍ സ്റ്റീല്‍, മൈന്‍സ്, കല്‍ക്കരി, കൃഷി എന്നിവയുടെ കേന്ദ്ര സഹമന്ത്രിയായും അദ്ദേഹം സേവനമനുഷ്ഠിച്ചു.
1986-89 കാലത്ത് വീണ്ടും രാജീവ് ഗാന്ധി സര്‍ക്കാരിന്റെ കീഴില്‍ വിദേശകാര്യ മന്ത്രാലയത്തില്‍ സഹമന്ത്രിയായി സേവനമനുഷ്ഠിച്ചു. 1984 ലെ തിരഞ്ഞെടുപ്പില്‍ ഭരത്പൂരില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ടതിനാല്‍, എംപിയായ അദ്ദേഹത്തിന്റെ ആദ്യ ടേമായിരുന്നു ഇത്. ഈ സമയത്താണ് അദ്ദേഹം ഇന്ത്യന്‍ ഫോറിന് സര്‍വീസസില്‍ നിന്ന് രാഷ്ട്രീയത്തിലേക്ക് മാറിയത്.
Recent Comments