ജാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച നേതാവുമായ ചമ്പായി സോറന് നാളെ (ആഗസ്റ്റ് 29) ബിജെപിയില്‍ ചേരും. ഭൂമി കുംഭകോണ കേസില്‍ കഴിഞ്ഞയാഴ്ച ജാമ്യം കിട്ടി ജയില്‍ മോചിതനായ ഹേമന്ത് സോറനു വീണ്ടും മുഖ്യമന്ത്രിയാവാന്‍ മുഖ്യമന്ത്രി സ്ഥാനം രാജിവെക്കേണ്ടി വന്ന 67 കാരനായ നേതാവാണ് ചമ്പായി സോറന്, മുഖ്യമന്ത്രി ഹേമന്ത് സോറനെ എന്‍ഫോഴ്സ്മെന്റ് അറസ്റ്റ് ചെയ്തതിന് ശേഷം 2024 ഫെബ്രുവരി 2 മുതല്‍ 2024 ജൂലൈ 3 വരെ ജാര്‍ഖണ്ഡിന്റെ ഏഴാമത്തെ മുഖ്യമന്ത്രിയായി അദ്ദേഹം സേവനമനുഷ്ഠിച്ചു.
പാര്‍ട്ടി നേതൃത്വം തന്നെ അപമാനിച്ചുവെന്ന് ആരോപിച്ചാണ് ജെഎംഎം വിട്ടത്. അതിനുശേഷം തന്റെ അടുത്ത രാഷ്ട്രീയ ഗതി ഉടന്‍ തീരുമാനിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഒടുക്കം ഇന്നാണ് ബിജെപിയില്‍ ചേരുമെന്ന് പ്രഖ്യാപിച്ചത്. കുറച്ചുകൂടി സമയമുണ്ടായിരുന്നെങ്കില്‍ സംസ്ഥാനത്തിന്റെ വികസനത്തിനായി കൂടുതല്‍ കാര്യങ്ങള്‍ ചെയ്യുമായിരുന്നുവെന്ന് രാജിവെച്ച് ദിവസങ്ങള്‍ക്ക് ശേഷം സോറന് പറഞ്ഞു. ഹേമന്ത് സോറന് ജയിലില്‍ കിടക്കുമ്പോള്‍ മുഖ്യമന്ത്രി ചമ്പായി സോറന് ആയിരുന്നെങ്കിലും ബഹ്ജരണം നിയന്ത്രിച്ചിരുന്നത് ഹേമന്ത് സോറന്റെ ഭാര്യ കല്‍പ്പന സോറന് ആയിരുന്നു. ഇതാണ് പാര്‍ട്ടി വിടാന്‍ ചമ്പായി സോറനെ പ്രേരിപ്പിച്ചത്.
1990 കളില്‍ ജാര്‍ഖണ്ഡ് സംസ്ഥാനം രൂപീകരിക്കാനുള്ള പോരാട്ടത്തിനു സുപ്രധാന സംഭാവന നല്കിയ
ചമ്പായി സോറന് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയില്‍ ‘ജാര്‍ഖണ്ഡ് കടുവ’ എന്നാണ് അറിയപ്പെടുന്നത് .ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ചയിലെ മുതിര്‍ന്ന നേതാവാണ് അദ്ദേഹം.
ഈ വര്‍ഷം നടക്കാന്‍ പോകുന്ന ജാര്‍ഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ചമ്പായി സോറന് രാജിവെച്ച് ബിജെപിയില്‍ ചേര്‍ന്നത് ഭരണകക്ഷിയായ ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ചയ്ക്ക് (ജെഎംഎം) കനത്ത തിരിച്ചടിയാണ്. ഒരാഴ്ചത്തെ സസ്പെന്‍സ് അവസാനിപ്പിച്ചാണ് ചമ്പായി സോറന് നാളെ ബിജെപിയില്‍ ചേരാന്‍ പോകുന്നത്. ചമ്പായി സോറന് ബിജെപിയിലെത്തിയാല്‍ അടുത്ത നിയമസഭ തെരെഞ്ഞെടുപ്പില്‍ ബിജെപിക്ക് ജാര്‍ഖണ്ഡ് പിടിക്കാന്‍ കഴിയുമെന്നാണ് രാഷ്ട്രീയ വൃത്തങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത്.
Recent Comments