ഭൂമി അഴിമതി കേസില്‍ ജാർഖണ്ഡ് മുൻ മുഖ്യമന്ത്രി ഹേമന്ത് സോറന് ജാമ്യം ലഭിച്ചു . ജാർഖണ്ഡ് ഹൈക്കോടതിയാണ് ഹേമന്ത് സോറന് ജാമ്യം അനുവദിച്ചത്. ഏതാണ്ട് നൂറിലധികം ദിവസങ്ങൾക്കു ശേഷമാണ് ഹേമന്ത് സോറൻനു കോടതി ജാമ്യം അനുവദിച്ചത് .ഭൂമി അഴിമതി കേസിൽ ജനുവരി 31 ന് രാത്രിയാണ് എൻഫോഴ്സമെന്റ് ഡയറക്ടറേറ്റ് ഹേമന്ത് സോറനെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് രേഖപ്പെടുത്തുന്നതിന് തൊട്ടുമുമ്പ് ഹേമന്ത് സോറൻ മുഖ്യമന്ത്രിസ്ഥാനം രാജിവെച്ചു .നിയമവിരുദ്ധമായി 8.36 കോടി രൂപയുടെ ഭൂമി കൈക്കലാക്കിയെന്ന കേസിലാണ് ഇഡി സോറനെ അറസ്റ്റ് ചെയ്തത്.
ജാർഖണ്ഡിൽ നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനിരിക്കെയാണ് ഹേമന്ത് സോറൻ ജാമ്യം നേടി പുറത്തിറങ്ങിയത് .. ഹേമന്ത് സോറന്റെ അറസ്റ്റ് രാഷ്ട്രീയ പകപോക്കലാണെന്നാണ് ഇന്ത്യ സഖ്യത്തിന്റെ വാദം. അഴിമതി കേസിലാണ് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ തിഹാർ ജയിലിൽ കഴിയുന്നത്.ലോകസഭ തെരെഞ്ഞെടുപ്പ് കാലത്ത് സുപ്രീം കോടതി കെജ്രിവാളിന് 15 ദിവസം ഇടക്കാല ജാമ്യം നൽകിയിരുന്നു .എന്നാൽ അന്ന് ഹേമന്ത് സോറൻ നു ജാമ്യം കിട്ടിയില്ല .ഇപ്പോൾ ഹേമന്ത് സോറൻ നു ജാമ്യം കിട്ടിയപ്പോൾ കെജ്രിവാൾ തിഹാർ ജയിലിലാണ്
Recent Comments