സ്ത്രീശാക്തീകരണത്തിന്റെ സന്ദേശമുയര്‍ത്തി ഫ്യൂച്ചര്‍ ഇന്നവേഷന്‍സ് ഇവെന്റ്സ് സംഘടിപ്പിക്കുന്ന ഫ്രീഡം ഫ്യൂഷന്‍ ഫാഷന്‍ ലൈവ് മ്യൂസിക് പ്രോഗ്രാം 25 ന് കോഴിക്കോട്ടുവച്ച് നടക്കും. പ്രമുഖ സിനിമാതാരം ഇടവേളബാബുവാണ് ഷോ ഡയറക്ടര്‍. കോഴിക്കോട് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ഉച്ചയ്ക്ക് 2 മണി മുതല്‍ നടക്കുന്ന പരിപാടി വനം മന്ത്രി എ.കെ. ശശീന്ദ്രന് ഉദ്ഘാടനം ചെയ്യും. ഷോയുടെ ബ്രോഷര്‍ പ്രകാശനം മാതൃഭൂമി ചെയര്മാന് പി.വി. ചന്ദ്രന് നിര്‍വ്വഹിച്ചു. എഫ്.ഐ. ഇവന്റ്സ് ചെയര്മാന് എം.പി. രഞ്ജിത്ത് സി.ഇ.ഒ ഇസ മുല്ലോലി തുടങ്ങിയവര്‍ സംബന്ധിച്ചു.
വിവാഹിതര്‍ക്കും അവിവാഹിതരുമായ പുരുഷന്മാര്ക്കും വനിതകള്‍ക്കുമായി MR & Mr KERALA SEASON 2, MISS & MRS KERALA SEASON 2 ഇതിന്റെ ഭാഗമായി എഫ്.ഐ. ഇവന്റ്സ് നടത്തുന്നുണ്ട്. ഇന്ത്യയ്ക്കകത്തുനിന്നും പുറത്തു നിന്നുമായി 35 ഓളം മല്‍സരാര്‍ത്ഥികള്‍ മാറ്റുരയ്ക്കുന്ന ഷോയുടെ കോറിയോഗ്രാഫി നിര്‍വ്വഹിക്കുന്നത് പ്രശസ്ത ഫാഷന്‍ കോറിയോഗ്രാഫറും നടനുമായ ഡാലു കൃഷ്ണദാസാണ്.
ഇതോടൊപ്പം ഫ്രീഡം നൈറ്റ് എന്ന പേരില്‍ പ്രശസ്ത ഫ്യൂഷന്‍ താരം വേദ മിത്ര, ഇന്റര്‍നാഷണല്‍ ഡി.ജെ സനാ എന്നിവരുടെ മ്യൂസിക്കല്‍ പ്രോഗ്രാമും ഉണ്ടായിരിക്കും.
Recent Comments