ദുബായ് അപ്പാരൽ ഗ്രൂപ്പുമായി സഹകരിച്ച് പ്രവർത്തിക്കുന്ന ഫ്രഞ്ച് റീട്ടെയിൽ ഭീമനായ കാരിഫോർ ഇന്ത്യൻ വിപണിയിൽ വീണ്ടും പ്രവേശിക്കുന്നു. ഇത് ലുലു ഹൈപ്പർ മാർക്കറ്റിനു വെല്ലുവിളിയാകും. ഇന്ത്യയിലുടനീളം ഹൈപ്പർമാർക്കറ്റുകൾ, സൂപ്പർമാർക്കറ്റുകൾ, ഗോർമെറ്റ് (രുചികരമായ ) സ്റ്റോറുകൾ എന്നിവ സ്ഥാപിക്കാനുള്ള ശ്രമത്തിലാണ് കാരിഫോറിന്റെ പദ്ധതി.ഒരു ദശാബ്ദത്തിലേറെയായി ഇന്ത്യയുടെ റീട്ടെയിൽ ഇടത്തിൽ അതിവേഗം സ്ഥാപിതമായ ലുലു ഗ്രൂപ്പ് കാരിഫോറുമായി കൊമ്പ് കോർക്കാൻ ഒരുങ്ങുകയാണ്. ഇന്ത്യയിലെ ഹൈപ്പർമാർക്കറ്റ് രംഗത്ത്, പ്രത്യേകിച്ച് കേരളത്തിൽ ലുലു ഹൈപ്പർ മാർക്കറ്റ് ഇതിനകം ആധിപത്യം പുലർത്തി കഴിഞ്ഞു
കാരിഫോറും ലുലുവും ഒരേ സമയത്താണ് യുഎഇ വിപണിയിൽ പ്രവേശിച്ചതെങ്കിലും ഇരുവരും അവരുടെ മാനേജ്മെന്റ് ടീമുകളുടെ വ്യത്യസ്തമായ ബിസിനസ്സ് പാരമ്പര്യത്തെ പ്രതിഫലിപ്പിക്കുകയുണ്ടായി . മിഡിൽ ഈസ്റ്റിലുടനീളം വൈവിധ്യമാർന്ന ബിസിനസ് താൽപ്പര്യങ്ങളുള്ള പ്രമുഖ യുഎഇ കമ്പനിയായ മാജിദ് അൽ ഫുതൈം 1995 ലാണ് കാരിഫോർ അവതരിപ്പിച്ചത് .മിഡിൽ ഈസ്റ്റ്, ആഫ്രിക്ക, ഏഷ്യ എന്നിവിടങ്ങളിലെ 15 രാജ്യങ്ങളിൽ കാരിഫോർ പ്രവർത്തിപ്പിക്കാനുള്ള പ്രത്യേക അവകാശം ഇപ്പോൾ മാജിദ് അൽ ഫുതൈമിനുണ്ട്.
എം എ യൂസഫലിയുടെ നേതൃത്വത്തിൽ ലുലു ഹൈപ്പർ മാർക്കറ്റ് 1995 ൽ അബുദാബിയിലെ ആദ്യത്തെ സൂപ്പർമാർക്കറ്റായാണ് യുഎഇ വിപണിയിൽ പ്രവേശിച്ചത് . യൂസഫലിയുടെ നിശബ്ദമായ ആത്മവിശ്വാസത്തിന്റെ പിൻബലത്തിൽ ഒരു റീട്ടെയിൽ ഭീമനായി ലുലു അതിവേഗം രൂപാന്തരപ്പെട്ടു.
2000 ആയപ്പോഴേക്കും ലുലു മറ്റൊരു ഫോർമാറ്റിലേക്ക് മാറുകയും കാലക്രമേണ അതിന്റെ സാന്നിധ്യം ഉറപ്പിക്കുകയും ചെയ്തു. നിലവിൽ യുഎഇയിൽ 175 ഔട്ട് ലെറ്റുകളും ജിസിസി (ഗൾഫ് കോർപ്പറേഷൻ കൗൺസിൽ ) യിൽ 259 ഔട്ട് ലെറ്റുകളുമാണ് ലുലു ഗ്രൂപ്പിനുള്ളത്.
40 രാജ്യങ്ങളിലായി 14,000 ത്തിലധികം സ്റ്റോറുകൾ പ്രവർത്തിക്കുന്ന ഒരു മൾട്ടിനാഷണൽ റീട്ടെയിൽ, ഹോൾസൈലിങ് കോർപ്പറേഷനാണ് കാരിഫോർ ഗ്രൂപ്പ്. ഹൈപ്പർമാർക്കറ്റുകൾ, സൂപ്പർമാർക്കറ്റുകൾ, കൺവീനിയൻസ് സ്റ്റോറുകൾ എന്നിവ ഉൾപ്പെടുന്ന കാരിഫോറിന്റെ സ്റ്റോർ ശൃംഖലയിൽ ഏകദേശം 3,40,000 ആളുകൾ ജോലി ചെയ്യുന്നു.
മൾട്ടി ബ്രാൻഡ് ചില്ലറ വിൽപ്പനയിൽ നേരിട്ടുള്ള വിദേശ നിക്ഷേപത്തിനു നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതിനെ തുടർന്ന് 2014 ൽ രാജ്യം വിട്ടതിന് ശേഷമാണ് കാരിഫോറിന്റെ ഇന്ത്യയിലേക്കുള്ള പുതിയ പ്രവേശനം. എന്നിരുന്നാലും, ഈ പുതിയ പങ്കാളിത്തത്തിലൂടെ, ആഗോള വളർച്ചാ തന്ത്രത്തിൽ ഇന്ത്യയെ ഒരു പ്രധാന സ്തംഭമായി നിലനിർത്തിക്കൊണ്ട് അതിവേഗം വികസിപ്പിക്കാനാണ് കാരിഫോർ ലക്ഷ്യമിടുന്നത്.
നേരിട്ടുള്ള വിദേശ നിക്ഷേപ നിയമങ്ങൾ കൂടുതൽ മൃദുവായതിനാൽ വിദേശ കമ്പനികൾക്ക് ഇന്ത്യയുടെ റീട്ടെയിൽ വിപണിയിൽ നേരിട്ട് നിക്ഷേപം നടത്താൻ അനുവദിക്കുന്ന ഹോൾസെയിൽ ക്യാഷ് ആൻഡ് ക്യാരി ഫോർമാറ്റിലൂടെയാണ് 2010 ൽ കമ്പനി ആദ്യമായി ഇന്ത്യയിൽ പ്രവേശിച്ചത്.
നിലവിൽ ബെംഗളൂരു, കോയമ്പത്തൂർ, ഹൈദരാബാദ്, കൊച്ചി, ലഖ്നൗ, തിരുവനന്തപുരം എന്നീ ആറ് ഇന്ത്യൻ നഗരങ്ങളിൽ ലുലുവിന് മാളുകളുണ്ട്.
രണ്ട് റീട്ടെയിലർമാരും ഇന്ത്യയുടെ അതിവേഗം വളരുന്ന ഉപഭോക്തൃ അടിത്തറ പ്രയോജനപ്പെടുത്താൻ താൽപ്പര്യപ്പെടുന്നു, കാരിഫോറിന്റെ നീക്കം വിപണി വിഹിതത്തിനായുള്ള ഏറ്റുമുട്ടലിന്റെ തുടക്കത്തെ സൂചിപ്പിക്കുന്നു.
കാരിഫോറിന്റെ 2025 ലോഞ്ചിനായി കൗണ്ട്ഡൗൺ ആരംഭിക്കുമ്പോൾ, ലോകത്തിൽ അതിവേഗം വളരുന്ന സമ്പദ് വസ്ഥകളിലൊന്നായ ഇന്ത്യയിൽ രണ്ട് അന്താരാഷ്ട്ര റീട്ടെയിൽ ഭീമന്മാരായ ലുലു ഹൈപ്പർ മാർക്കറ്റും,ഫ്രഞ്ച് കാരിഫോറും തമ്മിലുള്ള ആവേശകരമായ മത്സരത്തിനായിരിക്കും ഇന്ത്യ സാക്ഷ്യം വഹിക്കുക.
Recent Comments