മലയാളത്തിലെ പ്രശസ്ത നിര്‍മ്മാണ കമ്പനിയായ ഫ്രൈഡേ ഫിലിം ഫിലിം ഹൗസും കന്നഡ സിനിമയിലെ കെ.ആര്.ജി സ്റ്റുഡിയോയും ചേര്‍ന്ന് സിനിമകള്‍ നിര്‍മ്മിക്കും. ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം കൊച്ചിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ രണ്ട് കമ്പനികളുടെയും സാരഥികളായ വിജയ് ബാബുവും കാര്‍ത്തിക് ഗൗഡയും ചേര്‍ന്നാണ് നടത്തിയത്.
മലയാളത്തിലും മറ്റ് ഇന്ത്യന്‍ ഭാഷകളിലും സിനിമകള്‍ നിര്‍മ്മിക്കുകയും വിതരണം ചെയ്യുകയുകയുമാണ് കമ്പനിയുടെ ലക്ഷ്യം. ഇതിന്റെ തുടക്കമെന്ന നിലയില്‍ മൂന്ന് സിനിമകളാണ് നിര്‍മ്മിക്കുന്നത്. ആദ്യ ചിത്രം നവാഗതനായ മനു സ്വരാജ് സംവിധാനം ചെയ്യും. പടക്കളം എന്നാണ് ചിത്രത്തിന്റെ പേര്. മനു തന്നെയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. താരനിര്‍ണ്ണയം നടന്നുവരുന്നതേയുള്ളൂ. ബേസില്‍ ജോസഫ്, മനു ജസ്റ്റിന് മാത്യു എന്നിവരുടെ കീഴില്‍ സംവിധാന സഹായിയായിരുന്നു മനു സ്വരാജ്.
മറ്റു ചിത്രങ്ങളുടെ അനൗണ്‍സ്മെന്റ് വരും ദിവസങ്ങളില്‍ പ്രഖ്യാപിക്കുമെന്ന് നിര്‍മ്മാതാവ് വിജയ് ബാബു പറഞ്ഞു. നാല് ദക്ഷിണേന്ത്യന്‍ ഭാഷകളിലെ പരിചയ സമ്പന്നരായ കഥാകൃത്തുക്കളുമായി സഹകരിച്ച് വളര്‍ന്നുവരുന്ന പ്രതിഭകളെ പ്രോത്സാഹിപ്പിക്കുകയാണ് ഈ ഒത്തുചേരലിലൂടെ ഞങ്ങള്‍ ലക്ഷ്യം വയ്ക്കുന്നത്. വിജയ് ബാബു കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ ഇരുപതിലേറെ ചിത്രങ്ങള്‍ നിര്‍മ്മിച്ച് നിര്‍മ്മാണ കമ്പനിയാണ് വിജയ് ബാബുവിന്റെ ഉടമസ്ഥതയിലുള്ള ഫ്രൈഡേ ഫിലിം ഹൗസ്. ആട്, അങ്കമാലി ഡയറീസ്, ഹോം, സൂഫിയും സുജാതയും തുടങ്ങിയവ ഫ്രൈഡേ ഫിലിം ഹൗസ് നിര്‍മ്മിച്ച പ്രധാന ചിത്രങ്ങളാണ്. 2017 ലാണ് കെ.ആര്.ജി സ്റ്റുഡിയോ സിനിമാ രംഗത്തേയ്ക്ക് കടക്കുന്നത്. ചിത്രങ്ങളുടെ വിതരണം ഏറ്റെടുത്തുകൊണ്ടായിരുന്നു തുടക്കം. പിന്നീട് നിര്‍മ്മാണരംഗത്തേയ്ക്കും കടന്നു. രത്നന് പ്രപഞ്ച ആണ് ആദ്യ ചിത്രം. ഗുരുദേവ് ഹൊയ്സാലയും ഈ ബാനറില്‍ നിര്‍മ്മിച്ച ചിത്രമാണ്.
Recent Comments