തമിഴ് നാട്ടിലെ തേനി ജില്ലയിലെ പണ്ണൈപുരം ഗ്രാമത്തില്‍ ജനിച്ച രാസയ്യ പില്ക്കാലത്ത് തമിഴകത്തിന്റെ ഇസൈജ്ഞാനി ഇളയരാജയായി മാറുകയായിരുന്നു. 79-ാം വയസ്സിലും യുവമനസ്സറിഞ്ഞ് സംഗീതം ഒരുക്കുന്ന രാജയെ രാജ്യസഭാംഗമാക്കി ആദരിക്കുകയാണ് കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി. സര്‍ക്കാര്‍.
തുടക്കകാലത്ത് സഹോദരന്മാരുമായി ചേര്‍ന്ന് കച്ചേരി നടത്തുകയും നാടകങ്ങള്‍ക്കായി സംഗീതമൊരുക്കുകയും ചെയ്തിരുന്നു. 1976 ല്‍ അന്നക്കിളി എന്ന ചിത്രത്തിനുവേണ്ടി സംഗീതം ചെയ്തുകൊണ്ടാണ് ചലച്ചിത്രലോകത്തേക്ക് കടന്നത്.
46 വര്‍ഷങ്ങള്‍ക്കിപ്പുറവും രാജയുടെ സംഗീതത്തിന്റെ പ്രസക്തി നഷ്ടപ്പെട്ടിട്ടില്ല. ഇന്നും ദിവസത്തില്‍ ഒരിക്കലെങ്കിലും രാജയുടെ പാട്ട് കേള്‍ക്കാത്തവര്‍ ചുരുക്കമാണ്.
പല ഭാഷകളിലായി ആയിരക്കണക്കിന് പാട്ടുകള്‍ക്ക് സംഗീതം നല്‍കുകയും പാടുകയും ചെയ്തിട്ടുള്ള രാജയെ ഒട്ടനവധി അംഗീകാരങ്ങള്‍ തേടിയെത്തിയിട്ടുണ്ട്.
2010 ല്‍ രാഷ്ട്രം അദ്ദേഹത്തെ പത്മഭൂഷണും 2018 ല്‍ പത്മവിഭൂഷണും നല്കി ആദരിച്ചു. ഇപ്പോഴിതാ രാജ്യസഭാ എം.പി യായി പ്രസിഡന്റ് രാംനാഥ് ഗോവിന്ദ് അദ്ദേഹത്തിന് നിയമനം നല്കിയിരിക്കുന്നു.
പ്രധാനമന്ത്രി നരേന്ദ്രമോദി ഇളയരാജയെ അഭിനന്ദനം അറിയിച്ച് ട്വീറ്റ് ചെയ്തിരിക്കുന്നതിങ്ങനെ- ‘തലമുറകള്‍ കടന്നും ഇളയരാജയുടെ അത്ഭുത സംഗീതം ഇന്നും ജനങ്ങളെ ആനന്ദിപ്പിക്കുന്നു. മാത്രമല്ല അദ്ദേഹത്തിന്റെ ജീവിതയാത്ര എല്ലാവര്ക്കും പ്രചോദനം നല്‍കുന്നതാണ്. കഷ്ടപ്പാടുകളില്‍നിന്നും എത്രയോ ഉയരത്തിലാണ് അദ്ദേഹം ഇന്ന്. ഇളരാജയെപ്പോലൊരാള് ജനസേവന പദവിയിലേക്ക് വരുന്നത് ഏറെ സന്തോഷം നല്കുന്നു.
ഇളയരാജയെ കൂടാതെ പി.ടി. ഉഷ, വിജയേന്ദ്രപ്രസാദ്, വീരേന്ദ്ര ഹെഗ്ഡെ എന്നിവരെയാണ് രാജ്യസഭയിലേയ്ക്ക് നാമനിര്‍ദ്ദേശം ചെയ്തിരിക്കുന്നത്. രാജ്യസഭയിലേയ്ക്ക് നാമനിര്‍ദ്ദേശം ചെയ്യപ്പെടുന്ന ആദ്യത്തെ മലയാളി വനിതയാണ് പി.ടി. ഉഷ.
ബാഹുബലി, RRR തുടങ്ങിയ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളുടെ തിരക്കഥാകൃത്താണ് വിജയേന്ദ്രപ്രസാദ്. സംവിധായകന് എസ്.എസ്. രാജമൗലി ഇദ്ദേഹത്തിന്റെ മകനാണ്.
Recent Comments