തന്റെ സ്വന്തം നിര്‍മ്മാണ കമ്പനിയായ മദ്രാസ് ടാക്കീസിലൂടെ മണിരത്നം നിര്‍മ്മിക്കുന്ന ഏറ്റവും പുതിയ ആന്തോളജി ശ്രേണിയിലെ ചലച്ചിത്രകാവ്യം നവരസ ഇതിനോടകം തന്നെ പ്രേക്ഷക ശ്രദ്ധ നേടിക്കഴിഞ്ഞു.
ഇതിനുമുമ്പും പല ആന്തോളജിയും തീയേറ്ററുകളിലും ഒ.ടി.ടി പ്ലാറ്റ്ഫോമിലും റിലീസ് ചെയ്തിട്ടുണ്ടെങ്കിലും ഇത്രയും താരനിബിഢവും പ്രഗത്ഭരായ സംവിധായക പ്രതിഭകളും ഒന്നിക്കുന്നത് ഇതാദ്യമായാണ്. അതുകൊണ്ട് തന്നെ നവരസ പ്രേക്ഷകര്‍ക്ക് ഏറെ പ്രതീക്ഷ നല്‍കുകയും ചെയ്യുന്നു.
സൂര്യ, വിജയ് സേതുപതി, അരവിന്ദ്സ്വാമി, അഥര്‍വ, സിദ്ധാര്‍ത്ഥ, ബോബി സിംഹ, യോഗി ബാബു, പ്രകാശ് രാജ്, രേവതി, പാര്‍വതി തിരുവോത്ത്, രമ്യനമ്പീശന്, അതിഥി ബാലന്, പ്രയാഗ മാര്ട്ടിന്, ഷംന കാസിം തുടങ്ങി 45 ഓളം പ്രമുഖരാണ് നവരസയില്‍ കഥാപാത്രങ്ങളായി എത്തുന്നത്. മലയാളത്തില്‍ നിന്നും ഒട്ടേറെ പേര് ഇതിന്റെ ഭാഗമാകുന്നുണ്ട്. നെടുമുടിയും മണിക്കുട്ടനും ഒക്കെ അവരില്‍ ചിലര്‍ മാത്രം. പേര് സൂചിപ്പിക്കുന്നത് പോലെ ഒന്‍പതു ഭാവങ്ങളാണ് ഈ ആന്തോളജിയുടെ മുഖ്യവിഷയം. അത് ഒരുക്കുന്നത് ആകട്ടെ പ്രിയദര്ശന്, ഗൗതം വാസുദേവ് മേനോന്, കാര്‍ത്തിക് നരേന്, കാര്‍ത്തിക് സുബ്ബരാജ്, അരവിന്ദ്സ്വാമി, ബിജോയ് നമ്പ്യാര്‍, സര്‍ജുന്‍ കെ എം, രതീന്ദ്രന്‍ ആര് പ്രസാദ് തൂടങ്ങിയവരാണ്.
ഓരോ സംവിധായകരും ഒരുക്കുന്ന ഭാവങ്ങള്‍ക്ക് വേറിട്ട പേരുകളും നല്‍കിയിട്ടുണ്ട്. പ്രിയദര്ശന് – സമ്മര്‍ ഓഫ് 92, ഗൗതം വാസുദേവ് മേനോന് – ഗിറ്റാര്‍ കമ്പി മേലെ നിന്റ്റ്രു, കാര്‍ത്തിക് നരേന് – പ്രോജക്ട് അഗ്നി, കാര്‍ത്തിക് സുബ്ബരാജ് – പീസ്, വസന്ത് – പായസം, അരവിന്ദ്സ്വാമി – രൗദ്രം. ബിജോയ് നമ്പ്യാര്‍ – എതിരി, സര്‍ജൂന്‍ – തുനിന്തപിന്, രതീന്ദ്രന്‍ – ഇണ്മൈ.
ഇതിലേറെ ശ്രദ്ധേയമായ കാര്യം, പന്ത്രണ്ട് വര്‍ഷങ്ങള്‍ക്കു ശേഷം ഗൗതം വാസുദേവ് മേനോന്റെ സംവിധാനത്തില്‍ സൂര്യ അഭിനയിക്കുന്നുവെന്നതു തന്നെ. തമിഴില്‍ വേറിട്ടഹിറ്റുകള് സമ്മാനിച്ച ടീമായിരുന്നു ഇവരുടേത്. ഗൗതമും സൂര്യയും വീണ്ടും ഒന്നിക്കുമ്പോള്‍ തന്നെ സൂര്യയുടെ പ്രേക്ഷകര്‍ക്ക് പ്രതീക്ഷ വാനോളമാണ്.
ബിജോയ് നമ്പ്യാരുടെ ചിത്രത്തിലാണ് വിജയ് സേതുപതി കേന്ദ്ര കഥാപാത്രമാകുന്നത്. പ്രിയദര്‍ശന്റെ ചിത്രത്തിലാകട്ടെ യോഗി ബാബു, നെടുമുടി, രമ്യാനമ്പീശന്, മണിക്കുട്ടന് തുടങ്ങിയവരും.
ഈ ആന്തോളജിക്ക് സംഗീതമൊരുക്കുന്നത് എ.ആര്. റഹ്മാന്, ഗായകനായ കാര്‍ത്തിക്, ഗോവിന്ദ് വസന്ത, ജസ്റ്റിന് പ്രഭാകരന് തുടങ്ങിയ പ്രമുഖരും. ഒമ്പതോളം പാട്ടുകളാണ് നവരസയ്ക്കായി ഒരുക്കിയിട്ടുള്ളത്.
ഒരു വലിയ ചലച്ചിത്രം ഒരുക്കുന്നതിനുള്ള കഠിനാധ്വാനംതന്നെ വേണ്ടി വന്നു നവരസക്കും. ഒരുപക്ഷേ ഇത്രയേറെ പ്രഗത്ഭഭരായ കലാകാരന്മാരും അണിയറപ്രവര്‍ത്തകരും ഒരുമിക്കുന്നത് ഇതാദ്യമായിട്ടായിരിക്കും.
ഓഗസ്റ്റ് ആറിന് നെറ്റ്ഫ്ളിക്സിലൂടെയാണ് നവരസ പ്രദര്‍ശിപ്പിച്ചു തുടങ്ങുന്നത്.
Recent Comments