അന്തരിച്ച നടന് ജി.കെ. പിള്ളയുടെ സംസ്കാരം ഇന്ന് വൈകുന്നേരം 5.30 ന് നടക്കും. നാളെ നടത്താനായിരുന്നു ആദ്യ തീരുമാനം. ജി.കെ. പിള്ളയുടെ മകന് പ്രതാപചന്ദ്രന് കുടുംബസമേതം ലണ്ടനിലാണ് താമസം. അദ്ദേഹത്തിനുവേണ്ടിയായിരുന്നു സംസ്കാരം ഒരു ദിവസം നീട്ടിവയ്ക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ചടങ്ങുകള്‍ നീട്ടിവയ്ക്കേണ്ടതില്ലെന്ന് കുടുംബാംഗങ്ങള്‍ ചേര്‍ന്ന് തീരുമാനിക്കുകയായിരുന്നു. ഇടവയിലുള്ള അദ്ദേഹത്തിന്റെ വീട്ടുവളപ്പിലാണ് സംസ്കാര ചടങ്ങുകള്‍ നടക്കുക.
സഹകരണവകുപ്പ് മന്ത്രി വി.എന്‍. വാസന്, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തുടങ്ങിയവര്‍ വീട്ടിലെത്തി ജി.കെ. പിള്ളയ്ക്ക് അന്തിമോപചാരം അര്‍പ്പിച്ചു.
Recent Comments