ലൈംഗികാധിക്ഷേപക്കേസിൽ വ്യവസായി ബോബി ചെമ്മണൂരിന്റെ ജാമ്യ ഹർജി ഇന്നലെ (9 -1 -2025 ) എറണാകുളം സിജെഎം 2 തള്ളി. 14 ദിവസത്തേക്ക് റിമാൻഡ് ചെയ്യാൻ കോടതി ഉത്തരവിട്ടു.ഇന്ന് (10-1-2025 ) ബോബി ജില്ലാ കോടതിയെ ജാമ്യത്തിന് വേണ്ടി സമീപിക്കും .ജാമ്യം തള്ളിയതുകേട്ട് ബോബി കോടതിയിൽ തളർന്നു വീണു.പിന്നീട് എറണാകുളം ജനറൽ ആശുപത്രിയിൽ വൈദ്യ പരിശോധനക്ക് ശേഷമാണ് കാക്കനാട് ജയിലിലേയ്ക്ക് കൊണ്ട് പോയത് .
അതിനിടയിൽ ബോബി ചെമ്മണ്ണൂരിനെതിരെ കടുത്ത വിമർശനവുമായി മുൻമന്ത്രിയും സിപിഎം നേതാവുമായ ജി സുധാകരൻ രംഗത്ത് വന്നു . ബോബി ചെമ്മണ്ണൂർ പരമനാറിയാണെന്നും അയാൾക്ക് ഒരു സംസ്കാരമേയുള്ളൂ, അത് ലൈംഗിക സംസ്കാരമാണ് എന്നും സുധാകരൻ. കായംകുളം എംഎസ്എം കോളേജിൽ സംഘടിപ്പിച്ച പുസ്തക പ്രകാശനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു ജി സുധാകരൻ.
“പണത്തിന്റെ അഹങ്കാരം കൊണ്ട് എന്തും ചെയ്യാം എന്നാണ് ബോബി ചെമ്മണ്ണൂരിന്റെ വിചാരം. വെറും പ്രാകൃതനും കാടനുമാണ് അവൻ. അയാളുടെ കരണക്കുറ്റിക്ക് അടി കൊടുക്കാൻ കേരളത്തിൽ ആരും ഇല്ലാതായിപ്പോയി. ആലപ്പുഴയിൽ ആയിരുന്നുവെങ്കിൽ അയാളെ തങ്ങൾ തല്ലിയേനെ” -സുധാകരൻ പറഞ്ഞു.
പൊലീസിനെയും സുധാകരൻ രൂക്ഷമായി വിമർശിച്ചു. അശ്ലീലച്ചുവയുള്ള ഒറ്റ പോസ്റ്റ് ഇട്ടപ്പോൾ തന്നെ പൊലീസ് അയാളെ അറസ്റ്റ് ചെയ്യേണ്ടതല്ലേ എന്നും അതിന് ആരും പരാതി കൊടുക്കേണ്ടതില്ല എന്നുമായിരുന്നു സുധാകരന്റെ വിമർശനം. വിഷയത്തിൽ ഇവിടുത്തെ മഹിളാ സംഘടനകളും ബുദ്ധിജീവികളും എവിടെപ്പോയി എന്നും സുധാകരൻ ചോദിച്ചു.
Recent Comments