ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പന്ത്രണ്ട് അന്താരാഷ്ട്ര ചലച്ചിത്രമേളകളിലേക്ക് ഗഗനാചാരി എന്ന മലയാള ചിത്രം തിരഞ്ഞെടുക്കപ്പെട്ടു. അതില്‍ കോപ്പന്‍ഹേഗനില്‍ നടക്കുന്ന ‘ആര്‍ട്ട് ബ്ലോക്ക്സ് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍’ മികച്ച ഫീച്ചര്‍ ഫിലിമിനുള്ള അവാര്‍ഡും സില്‍ക്ക് റോഡ് ഫിലിം അവാര്‍ഡും ചിത്രത്തിന് ലഭിച്ചു. കാന്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച സയന്‍സ് ഫിക്ഷന്‍ ഫീച്ചര്‍, മികച്ച നിര്‍മ്മാതാവ് (അജിത് വിനായക ഫിലിംസ്) എന്നീ രണ്ട് പുരസ്കാരങ്ങളാണ് ചിത്രം സ്വന്തമാക്കിയത്.
വെസൂവിയസ് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിന്റെ (ഇറ്റലി) അവസാന റൗണ്ടിലും ന്യൂയോര്‍ക്ക് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിന്റെയും ന്യൂയോര്‍ക്കിലെ ഒനിറോസ് ഫിലിം അവാര്‍ഡിന്റെയും ക്വാര്‍ട്ടര്‍ ഫൈനലിലും ചിത്രം തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ചിക്കാഗോ ഫിലിം ഫെസ്റ്റിവല്‍, അമേരിക്കന്‍ ഗോള്‍ഡന്‍ പിക്ചര്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍, ക്രൗണ്‍ പോയിന്റ് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍, 8 ഹാള്‍ ഫിലിം ഫെസ്റ്റിവല്‍, ഫൈവ് കൊണ്ടിനന്റ്സ് അന്താരാഷ്ട്ര ചലച്ചിത്രമേള തുടങ്ങിയ ഫെസ്റ്റിവലിലേയ്ക്കും ഗഗനാചാരി തെരഞ്ഞെടുക്കപ്പെടിരുന്നു.
ഗോകുല്‍ സുരേഷ്, അനാര്‍ക്കലി മരക്കാര്‍, അജു വര്‍ഗീസ്, കെ.ബി ഗണേഷ്കുമാര് എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്ന സയന്‍സ് ഫിക്ഷന്‍ കോമഡി ചിത്രം ആണ് ഗഗനചാരി. അജിത്ത് വിനായക ഫിലിംസ് നിര്‍മ്മിക്കുന്ന ‘ഗഗനചാരി’ വ്യത്യസ്തമായ ‘മോക്കുമെന്ററി’ ശൈലിയില്‍ ആണ് ഒരുങ്ങുന്നത്. ശിവ സായിയും, അരുണ്‍ ചന്ദുവും തിരക്കഥ ഒരുക്കിയ ചിത്രത്തിന് ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് സുര്‍ജിത്ത് എസ് പൈ ആണ്.
Recent Comments