തെറ്റായ സാമ്പത്തിക നിര്വ്വഹണത്താലും, വ്യക്തിപരമായ കാരണങ്ങളാലും, വൈകാരികമായ ബന്ധങ്ങളാലും മനുഷ്യന് കടബാധ്യതകളില്പ്പെടുക സാധാരണമാണ്. ജാതകത്തിലെ ലഗ്നാല്‍ 6 8 12 രാശികളിലെ പാപഗ്രഹയോഗ ദൃഷ്ടികള്‍ ആണ് ഒരു കാരണം. ധനം (2), കര്‍മ്മം (10), ലാഭം (1), ഭാഗ്യം (9) എന്നീ ഭാവാധിപന്മാരുടെ ദുഃസ്ഥാനസ്ഥിതി കൊണ്ടും, പാപഗ്രഹയോഗം, ഗ്രഹമൗഡ്യം, ഗ്രഹണയോഗം എന്നിവമൂലവും കടബാധ്യതകള്‍ വന്ന് ചേരാം.
അതിന് പരിഹാരമായി പ്രധാനമായും ഉപയോഗിക്കുന്നത്, വ്യാഴത്തിന്റെ രത്നമായ മഞ്ഞപുഷ്യരാഗം, ശുക്രന്റെ രത്നമായ വജ്രം, കേതുവിന്റെ രത്നമായ വൈഡൂര്യം, രാഹുവിന്റെ രത്നമായ ഗോമേദകം എന്നിവയാണ്. ജനനസമയപ്രകാരം ജാതക ഗ്രഹനില വിശകലനം ചെയ്തുവേണം മേല്‍പ്പറഞ്ഞ രത്നങ്ങള്‍ ധരിക്കുവാന്‍. രത്നങ്ങളുടെ ശരിയായ ഉപയോഗം, കടബാധ്യത ലഘൂകരിക്കാനും ഇല്ലാതാക്കാനും സഹായിക്കും.
Recent Comments